2024 ജനുവരി 15 മുതൽ നോൾ കാർഡ് ടോപ്പ്-അപ്പ് ചെയ്യുവാൻ വേണ്ട ഏറ്റവും കുറഞ്ഞ തുക 20 ദിർഹം ആയിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.
നിലവിൽ, നോൾ കാർഡ് മുകളിൽ ടോപ്പ്-അപ്പ് ചെയ്യുവാൻ വേണ്ട കുറഞ്ഞ തുക 5 ദിർഹം ആണ്. അത് പോലെ, മെട്രോ ട്രാൻസിറ്റ് നെറ്റ്‌വർക്കിൽ ഒരു റൗണ്ട് ട്രിപ്പ് കവർ ചെയ്യുന്നതിന് യാത്രക്കാർക്ക് അവരുടെ നോൾ കാർഡിൽ 15 ദിർഹം ബാലൻസ് ഉണ്ടായിരിക്കണം.
ദുബായ് മെട്രോ, ബസുകൾ, ട്രാം, വാട്ടർ ബസുകൾ എന്നിവയുൾപ്പെടെ ദുബായിലുടനീളമുള്ള പൊതുഗതാഗതത്തിന് നോൾ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം. ടാക്സി നിരക്ക്, പാർക്കിംഗ്, ദുബായ് പബ്ലിക് പാർക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിൽ ഉടനീളമുള്ള 2,000-ലധികം വ്യാപാര സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, സ്റ്റോറുകൾ എന്നിവടങ്ങളിലും ഈ കാർഡ് ഉപയോഗിക്കാം.
RTA ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ, സോളാർ ടോപ്പ്-അപ്പ് മെഷീനുകൾ, വെർച്വൽ കാർഡുകൾക്ക് നോൾ പേ ആപ്പ് എന്നീ മാർഗങ്ങളിൽ കൂടി നോൾ കാർഡുകൾ ടോപ്പ് അപ്പ് ചെയ്യാവുന്നതാണ്.
വായിക്കാം: എയർ അറേബ്യയിൽ സ്റ്റോർ കൺട്രോളർ ജോലി ഒഴിവ്
CLICK AND BUY QUALITY RETRACTABLE CARD HOLDER