സ്പെയിനിലെ ഒരു വീഞ്ഞ് ഫാക്ടറിയിൽ നടന്ന സംഭവമാണ്. മുന്തിയ ഇനം വീഞ്ഞ് സംഭരണിയിൽ നിന്ന് 60000 (അറുപതിനായിരം) ലിറ്റർ ആണ് നുഴഞ്ഞു കയറ്റക്കാരൻ ആയ ഒരാൾ ഒഴുക്കി കളഞ്ഞത്. റെഡ് വൈൻ ഇനത്തിൽ പെട്ട ഇത് കൊണ്ട് ഏകദേശം 80000 ബോട്ടിൽ വീഞ്ഞ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് പോകേണ്ടതായിരുന്നു.
ഉദ്ദേശം 2.5 മില്ലിൽ യൂറോ അല്ലെങ്കിൽ 2.7 മില്യൻ അമേരിക്കൻ ഡോളർ (ഇന്ത്യൻ രൂപ 22 കോടിക്ക് മുകളിൽ) വില വരുന്ന പാനീയമാണ് ഇതോടെ ഉപയോഗശൂന്യമായത്.
റിബെറ ഡെൽ ഡ്യൂറോ എന്ന സ്ഥലത്തെ സെപ21 എന്ന വീഞ്ഞ് ഫാക്ടറിയിലെ സിസിടിവി ദ്ര്യശ്യത്തിൽ നിന്ന് മൂടിപുതച്ച ഒരാൾ ഓരോന്നോരോന്നായി വീഞ്ഞ് സംഭരണികളുടെ ടാപ് തുറന്ന് വീഞ്ഞ് നിലത്തേയ്ക്ക് ഒഴുക്കുന്നതായി കാണാൻ പറ്റി.
മറ്റു നാശ നഷ്ടങ്ങൾ ഒന്നുമുണ്ടാക്കാത്ത നുഴഞ്ഞു കയറ്റക്കാരൻ കമ്പനിയെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് കഴിഞ്ഞ ഞായറാഴ്ച്ച കാലത്ത് 3:30 ന് ഈ കൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു.