Gulf

റമദാൻ – യുഎഇ സ്വകാര്യ മേഖലയിലെ ജോലി സമയം കുറച്ചു

Advertisement

റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും പ്രതിദിനം രണ്ട് മണിക്കൂർ ജോലി സമയം കുറച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.

ഇന്ന് പുറത്തു വന്ന അറിയിപ്പ് പ്രകാരം “ഓരോരുത്തരുടെയും ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി, കമ്പനികൾക്ക് റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിൻ്റെ പരിധിക്കുള്ളിൽ, വീട്ടിൽ നിന്ന് പ്രവർത്തിക്കാവുന്നതുൾപ്പടെയുള്ള ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താവുന്നതാണ്.”

ഇന്നലെ രാവിലെയാണ് യുഎഇ സർക്കാർ പൊതുമേഖലാ ജീവനക്കാർക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചത്.

റമദാനിൽ ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം എല്ലാ ആഴ്‌ചയിലെയും തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും.

ആമസോണിൽ റമദാൻ ഓഫർ

Advertisement

Related Articles

Back to top button
close