ബാലപാഠങ്ങൾ പഠിക്കാൻ പ്രായമായ കുട്ടികൾ ഉള്ള മാതാ പിതാക്കൾക്കുള്ള വാർത്തയാണിത്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള ഷാർജ ഇന്ത്യൻ സ്‌കൂൾ ഗ്രൂപ്പിൽ ഉള്ള ഗൾഫ് റോസ് നഴ്‌സറിയിൽ 2024 – 25 വർഷത്തേക്കുള്ള പ്രവേശന പ്രക്രിയകൾ ആരംഭിച്ചു.
മികച്ച രീതിയിൽ ഉള്ള പഠനവും, താരതമ്യേന കുറഞ്ഞ ഫീസ് നിരക്ക് എന്നിവ കൂടാതെ, CBSE സിലബസ് പിന്തുടരുന്ന ഷാർജ ഇന്ത്യൻ സ്‌കൂളിൽ KG1 ക്‌ളാസ്സിലേക്ക് നേരിട്ട് അഡ്മിഷൻ ലഭിക്കും എന്നതാണ് ഭൂരിപക്ഷമാണ് ഇന്ത്യൻ മാതാ പിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരങ്ങൾ പഠിക്കുവാൻ ഗൾഫ് റോസ് നേഴ്‌സറി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.
01 -04 -2020 മുതൽ 31 -03 -2021 വരെയുള്ള തീയതികളിൽ ജനിച്ച കുട്ടികൾക്ക് ആണ് അഡ്മിഷൻ ലഭിക്കുക. അതായത് 31 -03 -2024 ൽ 3 വയസ്സ് തികഞ്ഞിരിക്കണം.
വളരെ കുറച്ച് സീറ്റുകൾ മാത്രമാണ് ഇനി ബാക്കി ഉള്ളത്. കുട്ടികൾക്ക് അഡ്മിഷൻ നേടുന്നതിനായി എത്രയും പെട്ടെന്ന് പേരും മറ്റു വേണ്ട വിവരങ്ങളും ചേർത്ത് sissharjah.com എന്ന വെബ്സൈറ്റ് വഴി രെജിസ്റ്റർ ചെയ്യാവുന്നതാണ്.
നേരിട്ട് രജിസ്‌ട്രേഷൻ പേജിലേക്ക് എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.