കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ആയ വിൻഡോസിന്റെ പ്രവർത്തനത്തിലെ പാകപ്പിഴകൾ കാരണം, വിമാനകമ്പനികൾ അടക്കം ലോകമെമ്പാടുമുള്ള മിക്ക കമ്പനികളുടെയും സുഗമ പ്രവർത്തനം തടസ്സപ്പെട്ടു. തടസ്സം രണ്ടു ദിവസം എങ്കിലും നീണ്ടു നിൽക്കും എന്ന് കമ്പ്യൂട്ടർ പ്രോഗ്രാമുമായി ബന്ധപ്പെട്ടവർ അഭിപ്രായപ്പെടുന്നു.
സ്കൈ നെറ്റ്‌വർക്ക് പോലെയുള്ള മീഡിയ കമ്പനികൾ, ഇൻഡിഗോ പോലെയുള്ള വിമാന കമ്പനികൾ, ചില എയർപോർട്ടുകൾ എന്നിവയും വിൻഡോസ് ന്റെ ഈ പ്രശ്നം കാരണം ദുരിതത്തിൽ ആയിട്ടുണ്ട്.
ഇന്നലെ ഇറങ്ങിയ ഒരു വിൻഡോസ് സെക്യൂരിറ്റി അപ്ഡേറ്റ് ആയ ക്രൗഡ് സ്ട്രൈക്ക് ഇൻസ്റ്റാൾ ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾക്ക് തുടക്കം ആയത്.
ദുബായ് അടക്കം ഉള്ള എയർപോർട്ടുകളിൽ കൂടി യാത്ര ചെയ്യുന്നവർ സാധാരണ പുറപ്പെടുന്നതിലും നേരത്തെ പുറപ്പെടുന്നത് ക്യാൻസൽ ചെയ്തിട്ടില്ലാത്ത വിമാനങ്ങളിലൂടെയുള്ള യാത്രയ്ക്ക് നല്ലതാവും. ചെന്ന് ഇറങ്ങുന്ന എയർപോർട്ടുകളിലും ഇതേ പ്രശ്നം കാരണം പുറത്തിറങ്ങാൻ താമസം നേരിട്ടേക്കാം.
ഇത് കൂടാതെ പുതിയ ടിക്കറ്റുകൾ ബുക്ക് ചെയ്യാനോ, എടുത്തവ തിരുത്തുവാനോ കമ്പ്യൂട്ടർ മുഖാന്തിരം സാധിക്കാത്ത ഒരു അവസ്ഥയും സംജാതമായിട്ടുണ് എന്നും മനസ്സിലാക്കുക.
മൈക്രോസോഫ്ട് അധികൃതർ പ്രശ്നം കണ്ടുപിടിച്ചു എന്നും, വടക്കൻ അമേരിക്കയിലെ ചില പ്രദേശങ്ങളിലുള്ള പ്രസ്തുത പ്രശ്നങ്ങൾ പരിഹരിച്ചു, വളരെ പെട്ടെന്ന് തന്നെ ലോകം മുഴുവൻ ഉള്ള ഈ പ്രശ്നം പരിഹരിക്കും എന്നും പ്രസ്താവിച്ചു.