പ്രധാനപ്പെട്ട വിമാന കമ്പനികൾ അവരുടെ പോർട്ടലിൽ കാണിക്കുന്ന തുക ഉൾപ്പടെ, ഓൺലൈനിൽ സാധനങ്ങളും സേവനങ്ങളും വാങ്ങുന്ന ഒട്ടു മിക്ക ഉപഭോക്താക്കൾക്കും നേരിടേണ്ടി വരുന്ന ഒരു പ്രതിഭാസമാണ് അവർ കാണുന്നതിനേക്കാൾ കൂടുതൽ തുക ‘ചെക് ഔട്ട്’ ചെയ്യുമ്പോൾ കൊടുക്കേണ്ടതായി വരുന്നു എന്നത്. ഈ പ്രതിഭാസത്തിന്റെ പേരാണ് ഡ്രിപ് പ്രൈസിങ്.
നോക്കാം എന്താണ് ഡ്രിപ് പ്രൈസിങ് എന്നത്.
വിമാന കമ്പനികൾ – പ്രത്യേകിച്ച് ബജറ്റ് എയർ ലൈനുകൾ ഏതെങ്കിലും ഒരു സെക്ടറിലേക്ക് ഉള്ള തുക 290 ദിർഹം എന്നും എന്നാൽ അത് ബുക്ക് ചെയ്ത് കാശ് കൊടുക്കാൻ നേരത്ത് 350 മുതൽ 400 വരെ സാധാരണ ഗതിയിൽ ഉയരുന്നു. ഇത് എങ്ങനെയെന്നാൽ ബേസിക് ഫെയർ എന്ന രീതിയിൽ ആണ് 290 എന്ന തുക പരസ്യത്തിൽ കാണിക്കുന്നത്. അതോടൊപ്പം ഉള്ള പല “ആഡ് ഓൺ” തുകകളും പിന്നീട് ആണ് ചേർക്കപ്പെടുക. ഇത്തരം മാർക്കറ്റിംഗ് തന്ത്രം വഴി പരസ്യത്തിൽ കുറഞ്ഞ തുക കാണിച്ച് അതിനോടൊപ്പം സർവീസ് ചാർജ് അല്ലെങ്കിൽ കൺവീനിയൻസ് ഫീസ് എന്ന പേരിൽ 60 അല്ലെങ്കിൽ 65 ദിർഹം കൂടുതൽ വാങ്ങി ഒരു തരത്തിൽ ഉപഭോക്താവിന് ഒരു “പെടുത്തലിൽ ” ഉൾപ്പെടേണ്ടതായി വരുന്നു. ഈ പ്രതിഭാസത്തിനെ “ഡ്രിപ് പ്രൈസിങ്” എന്ന് പറയുന്നു.
ഇങ്ങനെ “പെടുത്തുന്നതിന്റെ” നൈതികതയെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുന്നുണ്ട് എങ്കിലും, വിമാന കമ്പനികൾ അല്ലാതെ മറ്റു ഓൺലൈൻ പ്ലാറ്റുഫോമുകളിലും ഡ്രിപ് പ്രൈസിങ് കാണാൻ സാധിക്കും. ചിലയിടത്ത് സാധനങ്ങളോടൊപ്പം ഡെലിവറി ചാർജ് എന്ന രീതിയിലും, പെട്ടെന്ന് ലഭിക്കുന്നതിനും എന്ന രീതിയിൽ ആവും.
ലോകമാസകലമുള്ള നിയന്ത്രണ സംവിധാനങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 30 ശതമാനം മുതൽ 40 ശതമാനം വരെ ഇത്തരത്തിലുള്ള വില കൂടുതൽ നിരക്ക് കമ്പനികൾ ഈടാക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് കണക്ക്.
വിമാന ടിക്കറ്റുകൾ നേരിട്ട് ഏജൻസി ഓഫിസുകളിൽ നിന്ന് വാങ്ങുകയോ, സാധനങ്ങൾ സ്റ്റോറുകളിൽ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യുന്നവർക്ക് ഈ ഡ്രിപ് പ്രൈസിങ് അനുഭവപ്പെടുന്നത് തുലോം തുച്ഛമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വായിക്കാം: 2036 ഒളിമ്പിക്സ് ഇന്ത്യയിൽ?