Gulf

എയർപോർട്ടിൽ സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ പറ്റുന്നില്ലേ?

Advertisement

ദുബായ് ഇമ്മിഗ്രേഷൻ വകുപ്പിന്റെ (GDRFAD) അറിയിപ്പ് പ്രകാരം, എല്ലാവർക്കും സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ പറ്റില്ല. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

സ്മാർട്ട് ഗേറ്റ് ഘടിപ്പിച്ചിരിക്കുന്നത് ഒരു പ്രത്യേക ഉയരത്തിലാണ്. ഉപയോക്താക്കളുടെ അല്ലെങ്കിൽ യാത്രക്കാരുടെ ബയോ മെട്രിക് വിവരങ്ങൾ ശേഖരിച്ച് സ്മാർട്ട് ഗേറ്റ് വഴി കടത്തി വിടാൻ ഉയരം ഒരു പ്രധാന ഘടകം ആണ്. അതിനാൽ ഉപയോക്താവിന് കുറഞ്ഞത് 4 അടി (1 .2 മീറ്റർ) ഉയരം വേണം.

യു എ ഇ യുടെ റസിഡന്റ് വിസ ഉള്ളവർ, മറ്റു വിസ ഉള്ളവർ എന്നിവർ GDRFAD യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം. രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം, പിന്നീട് ഹോം പേജിൽ enquiry for smart gate registration ക്ലിക്ക് ചെയ്യുക, Resident എന്ന ഓപ്‌ഷനിൽ വിസയിലെ ഫയൽ നമ്പർ കൊടുക്കുക, എമിറേറ്ററിന്റ പേര്, എമിരേറ്റ്സ് id നമ്പർ, പാസ്പോര്ട്ട് നമ്പർ , ജനന തീയതി, ജെൻഡർ എന്നിവ കൊടുക്കുക, കാപ്ച ടിക്ക് ചെയ്യുക. വിസിറ്റ് വിസ ലഭിച്ചവർ പെർമിറ്റ് എന്ന ഓപ്‌ഷനിൽ e -വിസ യുടെ നമ്പർ ആണ് ഫയൽ നമ്പറിന് പകരം കൊടുക്കേണ്ടത്.

റസിഡന്റ് അല്ലാതെ, യു എ ഇ യിലെയും ജിസിസി രാജ്യങ്ങളിലെ പൗരന്മാർ, വിസ ഓൺ അറൈവൽ സൗകര്യമുള്ള ഷെൻഗൻ വിസ ഉള്ളവർ, വിസിറ്റ് വിസ പോലെ നേരത്തെ ലഭിച്ചിട്ടുള്ള വിസ കൈവശം ഉള്ളവർ എന്നിവർക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാം.

അടുത്തിട ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്തിട്ടുള്ള ഒട്ടുമിക്ക ആൾക്കാരുടെയും വിവരങ്ങൾ സ്മാർട്ട് ഗേറ്റിൽ രജിസ്റ്റർ ആയിട്ടുണ്ട്.

Advertisement

Related Articles

Back to top button
close