Gulf

യു എ ഇ യിൽ മഴയോടനുബന്ധിച്ച് വന്ന നിയമങ്ങൾ.

Advertisement

വരും ദിവസങ്ങളിൽ യു എ ഇ യുടെ പല എമിരേറ്റുകളിലും മഴയും അസ്ഥിരമായ കാലാവസ്ഥയും അനുഭവപ്പെടാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ മന്ത്രാലയം അറിയിച്ചു.

ഇതേ തുടർന്ന് അബുദാബി. പോലീസും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
മഴയുള്ള സമയത്ത് പുറത്തിറങ്ങുന്നവർ അതീവ ശ്രദ്ധ പുലർത്തണം എന്നും, നിയമപരമായി വിലക്കിയിട്ടുള്ള കാര്യങ്ങൾ ചെയ്യരുത് എന്നും നിർദ്ദേശിക്കുന്നു.

മഴയോടാനുബന്ധിച്ച് റോഡ് നിയമങ്ങളിലും ഭേദഗതികൾ വരുത്തിയിട്ടുണ്ട്. പ്രധാന മാറ്റങ്ങൾ ഇപ്രകാരം :

താഴ്‌വാരങ്ങളിലും, ഡാമുകൾക്ക് അരികിലും കൂട്ടം കൂടിയാൽ – 1000 ദിർഹം പിഴയും, 6 ബ്ലാക്ക് പോയിന്റുകളും

വെള്ളം നിറഞ്ഞ അരുവികളിലും മറ്റും ഇറങ്ങിയാൽ (വെള്ളത്തിന്റെ അളവ് ബാധകമല്ല) – 2000 ദിർഹം പിഴയും, 23 ബ്ലാക്ക് പോയിന്റുകളും, 60 ദിവസം വാഹനം കണ്ടുകെട്ടുകയും ചെയ്യും.

പോലീസ്, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസ് വാഹനങ്ങൾക്ക് തടസ്സം ഉണ്ടാവുന്ന രീതിയിൽ മേല്പറഞ്ഞ സ്ഥലങ്ങളിൽ വാഹനം ഇട്ടാൽ – 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും, 60 ദിവസം വാഹനം കണ്ടുകെട്ടലും.

മഴയുള്ള സാഹചര്യങ്ങളിൽ കഴിവതും വീടുകളിലോ മറ്റു സുരക്ഷിതമായ സ്ഥലങ്ങളിലോ കഴിയുവാനും പോലീസ് അഭ്യർത്ഥിക്കുന്നു.

കൗതുകകരമായ മറ്റൊരു വസ്തുത കൃത്രിമ മഴയും, സ്വാഭാവിക മഴയും ചേർന്ന് യു എ ഇ യിൽ ഇപ്പോൾ വർഷത്തിൽ നല്ലൊരു ശതമാനം ദിസങ്ങളിൽ മഴ ലഭിക്കുന്നതിനാൽ യു എ ഇ യി ലെ വ്യാപാര സ്ഥാപനങ്ങളിൽ കുടയുടെ വില്പന കൂടിയതായി കച്ചവടക്കാർ പറയുന്നു. ദിവസേന 2 കുടകൾ എന്നത് സാധാരണം ആയത്രേ.

ഓൺലൈൻ വഴിയും കുടകളുടെ കച്ചവടം പൊടിപൊടിക്കുന്നുണ്ട്.

ഓൺലൈൻ വഴി കുട വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം

Advertisement

Related Articles

Back to top button
close