നിങ്ങൾക്ക് ആരോഗ്യ പരിപാലനത്തിൽ (ഫിറ്റ്നസിൽ) പരിചയമുണ്ടെങ്കിൽ അല്ലെങ്കിൽ ഷൂട്ടിംഗ് കഴിവുകൾ ആവശ്യത്തിന് ഉണ്ടെങ്കിൽ, നിങ്ങൾക്ക് യുഎഇയിലെ ഒരു പ്രാദേശിക പോലീസ് സേനയിൽ ജോലി നേടാം.
രണ്ട് തസ്തികകളിലേക്ക് ആണ് നിയമനത്തിനായി ഇത്തരത്തിൽ ഒഴിവുകൾ ഉള്ളതെന്ന് യു എ ഇ യിലെ പ്രധാന പോലീസ് സേനകളിലൊന്നായ അജ്മാൻ പോലീസ് അറിയിച്ചു.
ഇനി പറയുന്ന തസ്തികകളിലേക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ നടക്കുന്നു:
1) ഫിറ്റ്നസ് പരിശീലകൻ
2) ഷൂട്ടിംഗ് പരിശീലകൻ
അപേക്ഷിക്കുവാൻ വേണ്ട യോഗ്യതകളും അധികാരികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
മുൻ പരിചയം നിർബന്ധമാണ്
അപേക്ഷകന് 35 വയസ്സിന് താഴെയായിരിക്കണം
പരിശീലകൻ ആണെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്
അപേക്ഷകൻ യുഎഇയിലെ താമസക്കാരൻ ആയിരിക്കണം
താൽപ്പര്യമുള്ളവർ അവരുടെ ബയോഡാറ്റ അറിയിപ്പ് തീയതി മുതൽ അഞ്ച് ദിവസത്തിനകം s.humaid@ajmanpolice.gov.ae എന്ന വിലാസത്തിൽ അയയ്ക്കണം. (അറിയിപ്പ് ഒക്‌ടോബർ 6-ന് പരസ്യം ചെയ്‌തു.)