JobsUncategorized

എയർ ഇന്ത്യ എക്സ്പ്രസ്സിൽ എയർ ഹോസ്റ്റസ് ആവാം

Advertisement

ഇന്ത്യ ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ ബജറ്റ് വിമാനങ്ങൾ പറത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന കമ്പനി വികസനത്തിന്റെ ഭാഗമായി പുതിയ ക്യാബിൻ ക്രൂ വിന്റെ ഒഴിവുകൾ പ്രഖ്യാപിച്ചു. വനിതകൾക്ക് മാത്രമാണ് അവസരം.

നേരിട്ടുള്ള (Walk-In) ഇന്റർവ്യൂ മാർഗം ആണ് തിരഞ്ഞെടുപ്പ്. ഈ മാസം മൂന്നാം തിയതി ഹരിയാനയിലെ ഗുരുഗ്രാമിൽ വെച്ചാണ് ഇന്റർവ്യൂ.

ഇന്ത്യൻ പാസ്സ്പോർട്ടുള്ള വനിതകൾക്ക് / പെൺകുട്ടികൾക്ക് അപേക്ഷിക്കാം.

അപേക്ഷിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവകലാശാല/ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള +2 ആണ്. 157 സെന്റിമീറ്റർ ഉയരം വേണം. ശരീര ഭാര സൂചിക (BMI) 18 നും 22 (രണ്ടും ഉൾപ്പടെ) പരിധിയിൽ ആയിരിക്കണം .

ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാൻ അറിയണം. മറ്റുള്ളവരോട് നന്നായി ഇടപെടാൻ കഴിവും, സ്വന്തം സ്ഥലത്തിനു പുറത്ത് ജോലി ചെയ്യാൻ സന്നദ്ധയും ആയിരിക്കണം.

താല്പര്യം ഉള്ളവർ ഒക്ടോബർ 3 ആം തിയതി രാവിലെ 9 മണിക്ക് ഗുരുഗ്രാമിലെ സെക്ടർ 50 ലുള്ള ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ എത്തിച്ചേരണം.

Advertisement

Related Articles

Back to top button
close