യു എ ഇ യിലെ ഏറ്റവും ജനപ്രിയ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പായ അബുദാബി ഡ്യൂട്ടി ഫ്രീ യുടെ നറുക്കെടുപ്പ് വീണ്ടും സജീവമായി. ബിഗ് ടിക്കറ്റ് എന്ന പേരിൽ 500 ദിർഹമിന് ആണ് ഒരു നറുക്ക് എടുക്കാൻ ഉള്ള ടിക്കറ്റിന്റെ വില. നേരത്തെയും ഇത് തന്നെ ആയിരുന്നു വില. മുൻപ് ഉണ്ടായിരുന്നത് പോലെ രണ്ടു ടിക്കറ്റുകൾ എടുക്കുന്ന ഒരാൾക്ക് മറ്റൊരു ടിക്കറ്റ് ഫ്രീ ആയി ലഭിക്കുന്ന രീതിയും ഉണ്ട്. അതായത് 1000 ദിർഹമിന് രണ്ട് നറുക്കിനു പകരം 3 നറുക്കിനുള്ള ടിക്കറ്റുകൾ ലഭിക്കും. അടുത്ത നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 10 ദശലക്ഷം ദിർഹം ആണ് – ഉദ്ദേശം 22.5 കോടി ഇന്ത്യൻ രൂപ.
ഏപ്രിൽ മാസം ബിഗ് ടിക്കറ്റിന്റെ പ്രവർത്തനം നിർത്തി വെച്ചിരുന്നു. അത് കാരണം മെയ് 3 നു നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഉണ്ടായിരുന്നില്ല. മാർച്ച് 31 വരെ മാത്രമേ ടിക്കറ്റു വില്പന ഉണ്ടായിരുന്നുള്ളു. അതിനാൽ അവസാന നറുക്കെടുപ്പ് ഏപ്രിൽ 3 ന് ആയിരുന്നു. ഇടവേളയ്ക്ക് ശേഷം ഇന്നലെ മുതൽ ടിക്കറ്റുകൾ ഓൺലൈൻ ആയും നേരിട്ടും വില്പന ആരംഭിച്ചിട്ടുണ്ട്. മെയ് മാസം വാങ്ങുന്ന ടിക്കറ്റുകളുടെ നറുക്കെടുപ്പ് ജൂൺ 3 ന് നടക്കും. എല്ലാ മാസവും മൂന്നാം തീയതി ആണ് ബിഗ് ടിക്കറ്റ് നറുക്കെടുക്കുന്നത്.
യു എ യിൽ ഉള്ള എല്ലാ നറുക്കെടുപ്പുകളെയും നിയന്ത്രിക്കുന്ന യു എ ഇ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി നറുക്കെടുപ്പുകൾക്ക് എല്ലാമായി നടപ്പാക്കിയ പൊതു നിയന്ത്രണങ്ങളുടെയും നിയമാവലികളുടെയും പ്രാവർത്തിക്കമാക്കലുമായി ബന്ധപ്പെട്ടാണ് മറ്റു നറുക്കെടുപ്പുകൾക്കൊപ്പം ബിഗ് ടിക്കറ്റും ഇടക്കാലത്ത് നിർത്തി വെക്കേണ്ടി വന്നത്.
ഇന്ത്യക്കാരിൽ കൂടുതൽ പേരും ഒറ്റയ്ക്കും കൂട്ടുചേർന്നും എടുക്കുന്ന വിശ്വാസ്യതയുള്ള ടിക്കറ്റ് ആണ് ബിഗ് ടിക്കറ്റ്. കൂടുതലും ഇന്ത്യക്കാർ പങ്കാളികൾ ആകുന്നത് കാരണം ഭൂരിഭാഗം ഒന്നാം സമ്മാനാർഹരും ഇന്ത്യക്കാർ ആകുന്നതായിട്ടാണ് ബിഗ് ടിക്കറ്റിന്റെ ചരിത്രം. 263 ആമത്തെ നറുക്കെടുപ്പ് ആണ് അടുത്തത്.
ന്യൂസ് ഡ്യൂൺസ് ഗ്രൂപ്പിൽ അംഗമാവാൻ ക്ലിക്ക് ചെയ്യുക: