GulfInternational

യു എ ഇ യിലെ വിമാന യാത്രയ്ക്ക് പുതിയ പ്രോട്ടോകോൾ വന്നു

Advertisement

യുഎഇ യിലേക്കും യു എ ഇ യിൽ നിന്നുമുള്ള വിമാനങ്ങളിൽ യാത്രയ്ക്കിടെ പകർച്ചവ്യാധികൾ പടരുന്നത് തടയാൻ പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി.

പുതിയ പ്രോട്ടോക്കോൾ യുഎഇ ഏവിയേഷൻ അതോറിറ്റി ചൊവ്വാഴ്ച (മെയ് 14) യാണ് അവതരിപ്പിച്ചത്. ഇത് പ്രകാരം വിമാന കമ്പനികൾ യാത്രക്കാരിലോ വിമാനത്തിനുള്ളിൽ പ്രവേശിക്കുന്നവർക്കോ ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ ശ്രദ്ധയിൽ പെട്ടാൽ, താമസംവിനാ വേണ്ട അറിയിപ്പുകൾ നൽകുകയും, രാജ്യത്തെ പ്രാദേശിക ആരോഗ്യ പ്രവർത്തകരോട് സഹകരിച്ച് പ്രസ്തുത രോഗം പടരാതിരിക്കാനായുള്ള സത്വര നടപടികൾ സ്വീകരിക്കുകയും വേണം.

CLICK TO CHECK DETAILS

ജർമ്മനിയിൽ നടന്ന സിവിൽ ഏവിയേഷനിലെ (CAPSCA) സംയുക്ത യോഗത്തിലാണ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) പ്രോട്ടോക്കോൾ അവതരിപ്പിച്ചത്.

പൊതുജനാരോഗ്യ അപകടങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഈ നൂതനമായ സമീപനത്തിന് വ്യാപകമായ പ്രശംസയാണ് നേടാനായത്.

Advertisement

Related Articles

Back to top button
close