കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ വിസിറ്റ് വിസയ്ക്ക് അപേക്ഷിച്ച ഒട്ടുമിക്ക ആൾക്കാരുടെയും അപേക്ഷ നിരാകരിച്ചതായി ട്രാവൽ ഏജൻസിയെ ഉദ്ധരിച്ച് വിവരങ്ങൾ ലഭിക്കുന്നുണ്ട്. നിങ്ങളിൽ പലർക്കും ഇങ്ങനെ അനുഭവം ഉണ്ടായേക്കാം. ഇതിനു കാരണം ഇക്കാര്യത്തിൽ യു എ ഇ നടപ്പാക്കിക്കൊ ണ്ടിരിക്കുന്ന പരിഷ്‌കാരങ്ങൾ ആണ്.
ഏതാനും ദിവസങ്ങൾ മുൻപ് പല നവ മാധ്യമ ചാനലുകളും, ചില ദൃശ്യമാധ്യമങ്ങളും വിസിറ്റ് വിസ നിയമങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. അവർ പറഞ്ഞ കാര്യങ്ങളിൽ പ്രധാനമായത് ഇവയാണ്: യു എ യിലേക്ക് വിസിറ്റിനു പോകുന്നവർ യു എ ഇ യിൽ താമസിക്കാൻ വേണ്ട സൗകര്യങ്ങളുടെ തെളിവ് കൊടുക്കണം – അതായത് സന്ദർശന കാലയളവിലേക്ക് വേണ്ട ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ, റിട്ടേൺ ടിക്കറ്റിന്റെ കോപ്പി, സന്ദർശനത്തിന് ഉതകും വിധമുള്ള തുക കയ്യിൽ / ബാങ്കിൽ/ ബാങ്ക് കാർഡിൽ ഉള്ളതിന്റെ തെളിവ് എന്നിവ.
എന്നാൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം നേരത്തെ തന്നെ യു എ ഇ യിൽ നിലവിലുള്ള, പലപ്പോഴും കർശനമാക്കാത്ത നിയമങ്ങൾ ആണ്. ഇപ്പോൾ അവ കർശനമാക്കി എന്നായിരുന്നു വാർത്ത.
ഇതുവരെ ഇക്കാര്യത്തിൽ വന്നുകൊണ്ടിരിക്കുന്ന / പ്രയോഗികമാക്കിയിരിക്കുന്ന നിയമങ്ങൾ എന്താണ് എന്നത് കൃത്യമായി ഒരു മാധ്യമങ്ങളിൽ നിന്നും, ആമിർ പോലുള്ള ടൈപ്പിംഗ് സെന്ററുകളിലും നിന്നും അറിവായിട്ടില്ല.
ഈ സാഹചര്യത്തിൽ ചെയ്യാവുന്നത് വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നത് ഇക്കാര്യത്തിൽ ഒരു വ്യക്തത വരുന്നത് വരെ നീട്ടി വെക്കുക എന്നതാണ്. അല്ലാത്ത അപേക്ഷ നിരസിച്ചാൽ പക്ഷം അപേക്ഷാ ഫീസ് നഷ്ടപ്പെട്ടേക്കാം. അയൽ രാജ്യങ്ങളിൽ പോയി പെട്ടെന്ന് അടുത്ത വിസയിൽ വരാൻ തുനിഞ്ഞ വളരെ അധികം ആൾക്കാർ ഇപ്പോൾ അവിടവിടെ പെട്ടുകിടക്കുന്നതായും റിപ്പോർട്ട് ഉണ്ട്. ഇപ്പോൾ വിസിറ്റ് വിസ തീരുന്നവർ ഉണ്ടെങ്കിൽ ഇന്ത്യയിലേക്ക് പോയി തിരികെ വരാൻ ശ്രമിക്കുന്നതാണ് ഉത്തമം.
വായിക്കാം: ഗ്ലോബൽ വില്ലേജിൽ ‘നല്ല താമസക്കാർക്ക്’ ആദരം