National

ഡൽഹി – എയർ ഇന്ത്യ എക്സ്പ്രസ്സ് എയർ ഏഷ്യ ഫ്ലൈറ്റുകൾ റദ്ദ് ചെയ്തു

Advertisement

എയർ ഇന്ത്യയും എയർ ഏഷ്യയും സംയുക്തമായി സോഷ്യൽ മീഡിയ വഴി പുറപ്പെടുവിച്ച സന്ദേശം ഇങ്ങനെയാണ്:

“2023 ലെ G20 ഉച്ചകോടി 2023 സെപ്തംബർ 8 മുതൽ 10 വരെ ഡൽഹിയിൽ നടക്കാനിരിക്കെ, നിങ്ങളുടെ യാത്ര കഴിയുന്നത്ര സുഗമമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഡൽഹിയിൽ നിന്നും, ഡൽഹിയിലേക്കും ഉള്ള വിമാനങ്ങളുടെ റദ്ദാക്കൽ വിവരം അതിഥികളെ യഥാസമയം അറിയിച്ചിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നുണ്ടെങ്കിൽ, അവ മുൻകൂട്ടി റദ്ദ് ചെയ്യാനോ ഷെഡ്യൂൾ ചെയ്യാനോ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. 2023 സെപ്തംബർ 8 മുതൽ 11 വരെ ഡൽഹിയിലേക്കുള്ള അവരുടെ ഫ്ലൈറ്റുകൾ റദ്ദാക്കാനോ റീഷെഡ്യൂൾ ചെയ്യാനോ ആഗ്രഹിക്കുന്ന എല്ലാ അതിഥികൾക്കും ഞങ്ങൾ ഒരു ഒറ്റത്തവണ ഇളവ് വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ ആയി ഏത് സഹായത്തിനും airindiaexpress.com അല്ലെങ്കിൽ ഞങ്ങളുടെ ചാറ്റ് ബോട്ട് – TIA യുമായി സമ്പർക്കപ്പെടുക”

Advertisement
Back to top button
close