നബിദിന അവധിയോടനുബന്ധിച്ച് ഉള്ള അവധി ദിനങ്ങളിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് 2023 സെപ്റ്റംബർ 28ന് ഷാർജയിലെ പാർക്കിങ്ങുകളിൽ ഫീസില്ലായിരിക്കുമെന്ന് അധികൃതർ ബുധനാഴ്ച അറിയിച്ചു.
പൊതുമേഖലാ ജീവനക്കാർക്ക് സെപ്റ്റംബർ 28 വ്യാഴാഴ്ച മുതൽ ശമ്പളത്തോടെയുള്ള അവധി ആണ്. ഷാർജ സർക്കാർ ജീവനക്കാർക്ക് 3 ദിവസത്തെ വാരാന്ത്യ അവധി (വെള്ളി മുതൽ ഞായർ വരെ) ലഭിക്കുന്നതിനാൽ, അവധി അവർക്ക് നാല് ദിവസത്തെ വാരാന്ത്യമായി ലഭിക്കുന്നുണ്ട്. ഒക്ടോബർ 2 തിങ്കളാഴ്ച മുതൽ ജോലി പതിവുപോലുള്ള സമയങ്ങളിൽ പുനരാരംഭിക്കും.
വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രമേ സൗജന്യ പാർക്കിംഗ് ലഭ്യമാകൂ, തുടർന്നുള്ള രണ്ട് ദിവസത്തെ അവധിക്ക് നിരക്കുകൾ ബാധകമാണ്.
എന്നാൽ, നീല പാർക്കിംഗ് ബോർഡുകളാൽ വേർതിരിച്ചിരിക്കുന്ന 7-ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾക്ക് അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും പണം ഈടാക്കുന്നത് തുടരും.