ദുബായ് ആഗോള ഗ്രാമത്തില്‍ റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ പ്‌ളാറ്റ്‌ഫോം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെയാണ് ആദരിക്കുന്നത്. ദുബായിലെ റെസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ താമസക്കാരെ പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഇത്തരം ഒരു സംവിധാനം ഒരുക്കുന്നത്.
‘ഐഡിയല്‍ ഫേസ്’ എന്ന ഡയറക്ടറേറ്റിന്റെ പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പ്രധാന സ്റ്റേജിന് സമീപം പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുള്ളത്. വൈകുന്നേരം 4 മുതല്‍ രാത്രി 11 വരെ സന്ദര്‍ശകരെ ഈ പവലിയനില്‍ സ്വീകരിക്കും. അവര്‍ക്ക് ഈ പദ്ധതി വഴി പ്രതിജ്ഞ സ്ഥിരീകരിക്കാനും ജിഡിആര്‍എഫ്എയുടെ പ്രശംസ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ജിഡിആര്‍എഫ്എ യുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സാലമും സലാമയുടെയും സാന്നിധ്യവും ഇവിടെ കുട്ടികളെ ആകര്‍ഷിക്കാന്‍ തയാറാക്കിയിട്ടുണ്ട്. അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും അവസരമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വായിക്കാം: പുതിയ വിസിറ്റ് വിസാ നിയമം