പ്രീ സ്‌കൂൾ / കിന്റർഗാർട്ടൻ അഡ്മിഷൻ തേടുന്ന കുട്ടിളുടെ മാതാ പിതാക്കൾ / രക്ഷിതാക്കൾക്കുള്ള ഒരു അറിയിപ്പ് ആണിത്. ഗൾഫിലെ ഏറ്റവും വലിയ സ്‌കൂൾ ആയ ഷാർജ ഇന്ത്യൻ സ്‌കൂളിൽ 2025 – 26 വർഷത്തേക്കുള്ള പ്രവേശന പ്രക്രിയകൾ ആരംഭിച്ചു.
മികച്ച രീതിയിൽ ഉള്ള പഠനവും, താരതമ്യേന കുറഞ്ഞ ഫീസ് നിരക്ക് എന്നിവ കൂടാതെ, CBSE സിലബസ് പിന്തുടരുന്ന ഷാർജ ഇന്ത്യൻ സ്‌കൂളിൽ KG1 ക്‌ളാസ്സിലേക്ക് നേരിട്ട് അഡ്മിഷൻ ലഭിക്കുവാൻ ഉള്ള രെജിസ്ട്രേഷൻ പ്രക്രിയ ആണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള ഗൾഫ് റോസ് നേഴ്സറിയിൽ പഠിക്കുന്ന കുട്ടികളിൽ ഷാർജ ഇന്ത്യൻ സ്‌കൂളിൽ പഠിക്കുവാൻ താല്പര്യമുള്ള എല്ലാ കുട്ടികൾക്കും KG ക്‌ളാസിലേക്ക് നേരിട്ട് അഡ്മിഷൻ ലഭിക്കും.
കൂടാതെ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്ന മറ്റു പ്രീ സ്‌കൂളുകളിലും, പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച കുട്ടികൾക്കും ഷാർജ ഇന്ത്യൻ സ്‌കൂളിൽ പ്രവേശനം നേടാം. അഭൂതപൂർവമായ തിരക്ക് ആണ് ഷാർജ ഇന്ത്യൻ സ്‌കൂളിൽ പ്രവേശനത്തിനായി എല്ലാ വർഷങ്ങളിലും ഉണ്ടാവുക. മുൻഗണനാ ക്രമത്തിൽ ആണ് പ്രവേശനം നൽകുന്നത്.
ഒഴിവുള്ള സീറ്റുകളെക്കാൾ കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ നറുക്ക് ഇട്ടാണ് മിക്ക വർഷങ്ങളിലും അഡ്മിഷൻ നൽകാറുള്ളത്. ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റിയുടെ നിയന്ത്രണവും അഡ്മിഷൻ പ്രക്രിയകളിൽ ഉണ്ട് എന്നതും ശ്രദ്ധേയമാണ്.
ഇനി പറയുന്ന ഗണത്തിൽ പെടുന്ന കുട്ടിൾക്ക് ആണ് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുക:
01-04-2020 മുതൽ 31-03-2021 വരെയുള്ള തീയതികളിൽ ജനിച്ച കുട്ടികൾക്ക് ആണ് അഡ്മിഷൻ ലഭിക്കുക. അതായത് 31-03-2025 ൽ 4 വയസ്സ് തികഞ്ഞിരിക്കണം.
അഡ്മിഷൻ നേടുന്നതിനായി എത്രയും പെട്ടെന്ന് പേരും മറ്റു വേണ്ട വിവരങ്ങളും ചേർത്ത് sissharjah.com എന്ന വെബ്സൈറ്റ് വഴി രെജിസ്റ്റർ ചെയ്യാവുന്നതാണ്. ചുരുക്കം എണ്ണം സീറ്റുകളെ ബാക്കിയുള്ളൂ – എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യുക.
നേരിട്ട് രജിസ്‌ട്രേഷൻ പേജിലേക്ക് എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വായിക്കാം: യു എ ഇ യിൽ നിന്ന് മറ്റൊരു വിമാന കമ്പനി