International

മലയാളികളെ കൂടുതൽ പറ്റിക്കുന്നത് ഫ്രീ പിസ്സ

Most Common Online Scams in UAE

Advertisement

ഓൺലൈൻ തട്ടിപ്പുകളാകട്ടെ, ജോലി തട്ടിപ്പുകളാകട്ടെ,ഇരയാകാൻ മലയാളികൾ മുൻപന്തിയിൽ ഉണ്ട്. പ്രമുഖ മാധ്യമത്തിൽ വന്ന പഠന റിപ്പോർട്ട് പ്രകാരം ഇനി പറയുന്ന പത്ത് തട്ടിപ്പുകൾ ആണ് മലയാളികൾ അടക്കം ഉള്ള ആളുകളെ കബളിപ്പിക്കാൻ ഓൺലൈൻ തട്ടിപ്പുകാർ ഉപയോഗിക്കുന്നത് :

ഫ്രീ പിസ്സ – ഭക്ഷണശാലകളിൽ നിന്നുള്ള വൗച്ചർ നേടാം, ഇവിടെ ക്ലിക്ക് ചെയ്യൂ എന്ന ടാഗ്‌ലൈൻ കൊടുത്ത് വരുന്നതിൽ മലയാളികൾക്ക് ആണ് കൂടുതൽ കമ്പം. ബാങ്ക് വിവരങ്ങൾ അപഹരിക്കപ്പെട്ട് പെട്ടുപോകുന്നതും അവർ തന്നെ.

Free Pizza Scam

സാധനങ്ങൾ ഇല്ലാത്ത ഷോപ്പിംഗ് സൈറ്റ് – വില കൂടിയതും, കൂടുതൽ ചിലവുള്ളതും ഒക്കെ ആയ സാധങ്ങൾ ചെറിയ വിലയ്ക്ക് ലഭിക്കുന്നു എന്ന പരസ്യവുമായി അബുദാബിയിൽ കൂടുതൽ തട്ടിപ്പുകൾ നടക്കുന്നു.

പങ്കെടുക്കാത്ത മത്സരത്തിൽ ബമ്പർ പ്രൈസ് – താൻ പങ്കെടുത്തിട്ടില്ല എന്നറിയാമായിട്ടും വലിയ തുക സമ്മാനം അടിച്ചു എന്ന് പറയുമ്പോൾ കളിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറവല്ല. തട്ടിപ്പുകൾ തുടങ്ങിയ കാലം മുതൽക്കേ ഉള്ള ഒരു വകുപ്പ് ആണിത്.

ആൾമാറാട്ടം – താൻ സർക്കാർ ഉദ്യോഗസ്ഥൻ ആണ്, അല്ലെങ്കിൽ പ്രമുഖ കമ്പനിയുടെ പ്രതിനിധി ആണ്, നിങ്ങളുടെ വ്യക്തി വിവരങ്ങളിൽ, സർക്കാർ രേഖകളിൽ പ്രശ്നങ്ങൾ ഉണ്ട് ഉടൻ തിരുത്തണം എന്ന് തെറ്റിദ്ധരിപ്പിച്ച് വിവരങ്ങൾ ശേഖരിച്ച് കബളിപ്പിക്കുന്നു

ഇല്ലാത്ത ഡെലിവറി വരുന്നു – നിങ്ങളുടെ പേരിൽ ഒരു വില കൂടിയ സാധനം എത്തിയിരിക്കുന്നു, ഡ്യൂട്ടി അടച്ചാൽ വീട്ടിൽ എത്തിക്കാം എന്ന വാഗ്ദാനം നൽകി കഴിയുന്നത്ര കാശ് അടിച്ചുമാറ്റുന്ന രീതി ആണിത്.

Fake Delivery Scams

മോഹിപ്പിക്കുന്ന വിവാഹ വാഗ്ദാനം – പലവിധത്തിൽ ഒഴിവാക്കാനാവാത്ത വിധം കാര്യങ്ങൾ പറഞ്ഞു വരുതിയിൽ ആക്കി ധനനഷ്ടവും മാനഹാനിയും ഉണ്ടാക്കുന്ന മറ്റൊരു രീതി ആണിത്

റിയൽ എസ്റ്റേറ്റ് ഇടപാട് – ഒരു വീടിനോ വില്ലയ്ക്കോ ചെറിയ തുകയ്ക്ക് അഡ്വാൻസ് നൽകി പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾ വാങ്ങാം എന്ന് തെറ്റിദ്ധരിപ്പിക്കുന്നു.

Fake Real-estate Scams

ഇല്ലാത്ത വീട്ടു ജോലിക്കാരുടെ പരസ്യം – അഡ്വാൻസ് കൊടുത്ത് വീട്ടുവേലക്കാരെ സേവനത്തിന് നേടൂ എന്ന പരസ്യത്തിലൂടെ കബളിപ്പിക്കുന്ന മറ്റൊരു തട്ടിപ്പ് രീതിയാണിത്

വളർത്തു മൃഗങ്ങളെ വാങ്ങാം – ഒരിക്കൽ കാശ് അയച്ചു കൊടുത്താൽ ഒരിക്കലും വരാത്ത വളർത്തു മൃഗങ്ങൾ ആണ് ഇവിടെ താരങ്ങൾ.

Fake Pet Scams

ഇല്ലാത്ത തൊഴിൽ വാഗ്ദാനം – ഒരു മാതിരി എല്ലാ ജോലിക്കും ആളെ ആവശ്യം ഉണ്ടെന്ന് പരസ്യം നൽകി, രെജിസ്ട്രേഷൻ ഫീസ് വാങ്ങുക, പ്രോസസ്സിംഗ് ഫീസ് വാങ്ങുക, മുൻ‌കൂർ ആയി സേവന ഫീസ് വാങ്ങുക, വിദേശത്തേക്ക് ഉള്ള വിസ, ടിക്കറ്റ് എന്നിവയുടെ കാശ് വാങ്ങി മുങ്ങുക എന്നതൊക്കെയാണ് കളിപ്പിക്കൽ പദ്ധതി തുടങ്ങിയപ്പോൾ മുതൽ മലയാളികളെയടക്കം ഭാഗമാക്കിയ മറ്റൊരു തട്ടിപ്പ്. പിസ്സയും ജോലിയും ആണ് മലയാളികൾ കളിപ്പിക്കപ്പെടുന്ന രണ്ടു പ്രധാന മേഖലകൾ.

മേല്പറഞ്ഞ രീതികളിൽ ഉള്ള ഏതെങ്കിലും ഓഫറുകൾ വന്നാൽ നന്നായി അന്വേഷിച്ചതിനു ശേഷം സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടണം എന്ന് മാന്യ വായനക്കാരെ ഓർമ്മിപ്പിക്കുന്നു.

Advertisement

Related Articles

Back to top button
close