ഒരു മൊബൈൽ വാഹന പരിശോധനാ കേന്ദ്രത്തിന്റെ വാർത്തയാണിത്. മറ്റെല്ലാ ഓൺലൈൻ സൗകര്യങ്ങളെ പോലെ തന്നെ ഇനി അബുദാബിയിൽ ഉള്ള വാഹന ഉടമകൾക്ക് ടെസ്റ്റിംഗ് സെന്ററിൽ പോയി വരി നിന്ന് വാഹനം പരിശോധിക്കേണ്ട കാര്യമില്ല. 800300 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ചാൽ വാഹന പരിശോധകർ വീട്ടിലോ, പാർക്കിങിലോ, പരിശോധനാ സൗകര്യം ഉള്ള മറ്റു സ്ഥലത്തോ എത്തും.
രാവിലെ 7 മണി മുതൽ ഉച്ച തിരിഞ്ഞ് 3 മണി വരെയാണ് ഈ സൗകര്യം ഉള്ളത്.
അബുദാബി പോലീസും അഡ്നോക്കും ചേർന്നാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്. വിളിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പരിശോധിച്ച് ഫലം അറിയിക്കും. വ്യക്തികളുടെ പേരിലുള്ള വാഹനങ്ങൾക്ക് 200 ദിർഹവും, കമ്പനികളുടെ പേരിലുള്ള വാഹനങ്ങൾക്ക് 400 ദിർഹവും ആണ് പരിശോധനാ ഫീസ്.
രാജ്യത്തെ ജനങ്ങളുടെ സന്തോഷ സൂചിക ഉയർത്തുക എന്ന ലക്ഷ്യത്തോടെ, പുത്തൻ ആശയങ്ങളോടു കൂടി പ്രവർത്തിക്കുന്ന ഭരണകർത്താക്കളുടെ പുരോഗമനാത്മകമായ ചിന്താ ഗതിയുടെ ഭാഗമായിട്ടാണ് ഈ നീക്കം.