
വിദേശ രാജ്യത്തെ ഡ്രൈവിംഗ് ലൈസെൻസ് ഉള്ള ഭൂരിഭാഗം ആൾക്കാർക്കും ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി വേണം യു എ ഇ യിലെ ഒരു ഡ്രൈവിംഗ് ലൈസെൻസ് എടുക്കാൻ. എന്നാൽ തിരഞ്ഞെടുത്ത ഏതാനും രാജ്യങ്ങളുണ്ട്, അവരുടെ ലൈസൻസ് ഉടമകളെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കുകയും രാജ്യത്ത് അവരുടെ രാജ്യത്തെ ലൈസെൻസ് കൊണ്ട് യു എ ഇ യിൽ വാഹനമോടിക്കാൻ അനുവദിക്കുകയും ചെയ്യുന്നത്.

ആഭ്യന്തര മന്ത്രാലയ (MoI) ത്തിന്റെ ‘മർഖൂസ്’ എന്ന സംരംഭം മുഖേന പ്രസ്‌തുത രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് കൈമാറ്റം സുഗമമാക്കി കൊടുക്കുന്നു. സന്ദർശകർക്ക് അവരുടെ നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാനുള്ള അവകാശം അല്ലെങ്കിൽ റസിഡൻസ് പെർമിറ്റ് കൈവശമുണ്ടെങ്കിൽ അത് യുഎഇ ലൈസൻസ് ആക്കി മാറ്റാനുള്ള ചെയ്യാനുള്ള സൗകര്യം ഇത് നൽകുന്നു.
MoI-യുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു ലിസ്റ്റ് അനുസരിച്ച്, ഇനി 43 രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസ് ഉടമകൾക്ക് അവരുടെ രാജ്യത്ത് നിന്ന് ഉള്ള ലൈസെൻസ് യുഎഇ ലൈസൻസിനായി മാറ്റിയെടുക്കാൻ ഉള്ള അവസരം ഉണ്ട്:
- Albania
- Australia
- Austria
- Belgium
- Bulgaria
- Canada
- China
- Cyprus
- Denmark
- Estonia
- Finland
- France
- Germany
- Greece
- Hong Kong
- Hungary
- Iceland
- Ireland
- Italy
- Japan
- Latvia
- Lithuania
- Luxembourg
- Malta
- Montenegro
- Netherlands
- New Zealand
- Norway
- Poland
- Portugal
- Romania
- Serbia
- Singapore
- Slovak
- Slovenia
- South Africa
- Spain
- Sweden
- Switzerland
- Turkey
- Ukraine
- United Kingdom
- United State of America