Gulf

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

Advertisement

ഈ വരുന്ന ബുധനാഴ്ച്ച വരെ യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായി മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

നേരത്തെ, മഴ സമയത്ത് പുലർത്തേണ്ട ജാഗ്രതയെ കുറിച്ച് യു എ ഇ സർക്കാർ വിഭാഗങ്ങൾ താമസക്കാർക്കും വാഹനം ഓടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയതായി നടപ്പിലാക്കിയ മഴ സംബന്ധിച്ചുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്ക് വലിയ പിഴയും, ശിക്ഷയും ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്.

യു എ ഇ യിലുള്ള സ്വദേശികളും വിദേശികളും വേണ്ടത്ര ജാഗ്രത പുലർത്തുകയും, നിയമം അനുസരിക്കുകയും ചെയ്യണമെന്ന് ഓർമിപ്പിച്ചു കൊള്ളുന്നു.

Advertisement

Related Articles

Back to top button
close