
യു എ ഇ യിലെ ഏറ്റവും വലിയ കമ്യുണിറ്റി സ്‌കൂൾ ആയ ഷാർജ ഇന്ത്യൻ സ്കൂളിൽ നിരവധി തൊഴിൽ അവസരങ്ങൾ ഉള്ളതായി അറിയിപ്പ് വന്നു.
16000 ൽ പരം കുട്ടികൾ ആണ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആയുള്ള രണ്ടു വലിയ സ്കൂളുകളിലായി പഠിക്കുന്നത്. CBSE സിലബസ് പിന്തുടരുന്ന പ്രസ്തുത സ്‌കൂളിൽ ആൺകുട്ടികൾക്കുള്ള ക്‌ളാസുകൾ ഷാർജ ജുവൈസയിലുള്ള കെട്ടിടത്തിലും, പെൺകുട്ടിൾക്ക് ഉള്ള ക്‌ളാസുകൾ ഷാർജ ഗുബൈബയിലും ആണ് പ്രവർത്തിക്കുന്നത്.
ഇത് കൂടാതെ, പ്രീ സ്‌കൂൾ പഠനത്തിനായി ഗൾഫ് റോസ് നേഴ്‌സറി എന്ന സ്ഥാപനവും, നിശ്ചയ ദാർഢ്യക്കാരായുള്ള കുട്ടികൾക്ക് വേണ്ടി അൽ ഇബ്തിസമ എന്ന പേരിൽ മറ്റൊരു സ്‌കൂളും ഉണ്ട്. ഇവയെല്ലാം ഷാർജ ഇന്ത്യൻ അസോസിയേഷൻ (IAS) എന്ന ഇന്ത്യക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.
ഇനി പറയുന്ന തൊഴിൽ അവസരങ്ങൾ ജുവൈസയിലും, ഗുബൈബയിലും ഉള്ള രണ്ട് സ്‌കൂളുകൾക്കും കൂടിയുള്ളതാണ്.
ബയോളജി
ഫിസിക്സ്
കെമിസ്ട്രി
ഇംഗ്ലീഷ്
മാത്‍സ്
ഹിന്ദി
സോഷ്യൽ സ്റ്റഡീസ്
മലയാളം
കോമേഴ്‌സ്
അറബിക്
ഇസ്ലാമിക് സ്റ്റഡീസ്
ഫിസിക്കൽ എജുക്കേഷൻ
സ്‌പെഷ്യൽ എജുക്കേറ്റർ
ആർട്സ് ആൻഡ് ക്രാഫ്റ്റ്
മ്യൂസിക്
ICT – STEM ടീച്ചർ
KG ടീച്ചർ
ഓഫീസ് സെക്രട്ടറി
ലൈബ്രെറിയൻ
വിശദ വിവരണകൾക്കും, നേരിട്ട് അപേക്ഷിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷകൾ 01 ഏപ്രിൽ 2026 നു മുൻപായി ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്
ന്യൂസ് ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം .. ആദ്യം അറിയാം.. ക്ലിക് ചെയ്യൂ…
https://chat.whatsapp.com/KsWaf5ezwmg7VqWYv1ZIig



