പ്രസാധകരുടെ കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 43 ആം പതിപ്പ് 2024 നവംബർ 17 ന് ഷാർജ എക്സ്പോ സെന്ററിൽ പര്യവസാനിച്ചു.
അവസാന ദിവസം ഈജിപ്തിൽ നിന്നുള്ള അന്താരാഷ്ട്ര ഫുടബോൾ താരം മുഹമ്മദ് സലാ ആയിരുന്നു അതിഥി.
സമാപന ചടങ്ങുകളോടനുബന്ധിച്ച് ഷാർജ ടെലിവിഷൻ ആൻഡ് റേഡിയോ യുമായി ഡയറക്റ്റ് ലേൻ എന്ന സംവാദത്തിൽ ഷാർജ ഭരണാധികാരി ഹിസ് ഹൈനെസ്സ് ഡോക്ടർ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകോത്സവം നടക്കുന്ന സ്ഥലത്തെ പറ്റി പറയുകയുണ്ടായി.
അദ്ദേഹം പറഞ്ഞത് പ്രകാരം ഭാവിയിൽ പുസ്തകോത്സവം എക്സ്പോ സെന്ററിൽ നിന്ന് മാറും. പകരം എമിറേറ്റ്സ് റോഡിനരികെ ഷാർജ മോസ്‌കിന് എതിർ വശത്ത് ക്രമീകരിക്കാൻ ആണ് തീരുമാനം ആയിരിക്കുന്നത് . ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ സ്ഥലം കാണാവുന്നതാണ്. ദുബായിൽ നിന്ന് വരുന്നവർക്ക് ഇടതു വശത്തും, അജ്‌മാൻ റാസൽഖൈമ ഭാഗത്തു നിന്ന് വരുന്നവർക്ക് റോള ഭാഗത്തേക്ക് തിരിയുന്നതിനു മുന്പ് വലതു വശത്തുമാണ് പുതിയ സ്ഥലം.
നിരവധി ഹോട്ടൽ സമുച്ചയങ്ങളും, ധാരാളം പാർക്കിംഗ് സൗകര്യങ്ങളും ഒക്കെ ചേർത്താണ് പുതിയ സ്ഥലവും സംവിധാനങ്ങളും പുസ്തകോത്സവത്തിനായി ഒരുങ്ങുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഷാർജ എക്സ്പോ സെന്ററിൽ ആണ് പുസ്തകോത്സവം നടന്നു വരുന്നത്. തുടക്കത്തിൽ ഉണ്ടായിരുന്ന മിനാ റോഡ് ഭാഗത്തു നിന്നും, അൽഖാനിലെ താത്കാലിക ഷെഡിലേക്കും പിന്നീട് എക്സ്പോ സെന്ററിലേക്കും ആണ് ഇതുവരെ പുസ്തകോത്സവം മാറി മാറി നടത്തപ്പെട്ടത്.
വായിക്കാം: ഷാർജ ഇന്ത്യൻ സ്കൂളിൽ KG-1 രെജിസ്ട്രേഷൻ