യുഎഇ വിസിറ്റ്, റസിഡന്റ് വിസ പിഴത്തുകകൾ ഏകീകരിച്ചു
കാലാവധി കഴിഞ്ഞ വിസിറ്റ് വിസയ്ക്കും, റസിഡന്റ് വിസയ്ക്കും ഉള്ള പിഴത്തുക ഏകീകരിച്ച് യുഎഇ സർക്കാർ വിജ്ഞാപനമിറക്കി. ഇവയ്ക്ക് രണ്ടിനുമുള്ള പിഴത്തുക ഇപ്പോൾ തുല്യമാണ്. രണ്ടിനുമുള്ള പിഴ ഓരോ അധിക ദിവസത്തിനും പ്രതിദിനം 50 ദിർഹം ആയി നിജപ്പെടുത്തി. ഫൈൻ തുക നിങ്ങളെ ആശ്ചര്യപ്പെടുത്താതിരിക്കാൻ താമസക്കാരും സന്ദർശകരും അവരുടെ വിസ സാധുത തീയതി ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.
സന്ദർശന വിസയിലുള്ള ആളുകൾ തങ്ങളുടെ വിസയുടെ അവസാന തീയതിയോ പുതുക്കൽ തീയതിയോ അധികൃതരുമായോ വെബ്‌സൈറ്റുകളിലൂടെയോ സംശയ നിവാരണം വരുത്തേണ്ടതുണ്ട്. രണ്ട് തരം വിസക്കാരും ICP (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട്) വഴിയോ GDRFAD (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് – ദുബായ്) വെബ്സൈറ്റുകൾ വഴിയോ സാധുത പരിശോധിക്കാം. ഇവയുടെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
വിസയുടെ അവസാന തീയതി രണ്ട് വിസകളുടെയും ആദ്യ പേജിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്, ഉടമ വിസ റദ്ദ് ചെയ്ത് രാജ്യത്തിന് പുറത്ത് പോകുകയോ അവസാന തീയതിക്ക് മുമ്പ് അത് പുതുക്കുകയോ ചെയ്യണം.
ICP സൈറ്റ് – https://icp.gov.ae
GDRFAD സൈറ്റ് – https://gdrfad.gov.ae