യു എ ഇ യിലെ ഏറ്റവും വലിയ കമ്യുണിറ്റി സ്‌കൂൾ ആയ ഷാർജ ഇന്ത്യൻ സ്കൂളിൽ നിരവധി തൊഴിൽ അവസരങ്ങൾ ഉള്ളതായി അറിയിപ്പ് വന്നു.
15000 ൽ പരം കുട്ടികൾ ആണ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആയുള്ള രണ്ടു വലിയ സ്കൂളുകളിലായി പഠിക്കുന്നത്. CBSE സിലബസ് പിന്തുടരുന്ന പ്രസ്തുത സ്‌കൂളിൽ ആൺകുട്ടികൾക്കുള്ള ക്‌ളാസുകൾ ഷാർജ ജുവൈസയിലുള്ള കെട്ടിടത്തിലും, പെൺകുട്ടിൾക്ക് ഉള്ള ക്‌ളാസുകൾ ഷാർജ ഗുബൈബയിലും ആണ് പ്രവർത്തിക്കുന്നത്.
ഇത് കൂടാതെ, പ്രീ സ്‌കൂൾ പഠനത്തിനായി ഗൾഫ് റോസ് നേഴ്‌സറി എന്ന സ്ഥാപനവും, നിശ്ചയ ദാർഢ്യക്കാരായുള്ള കുട്ടികൾക്ക് വേണ്ടി അൽ ഇബ്തിസമ എന്ന പേരിൽ മറ്റൊരു സ്‌കൂളും ഉണ്ട്. ഇവയെല്ലാം ഷാർജ ഇന്ത്യൻ അസോസിയേഷൻ (IAS) എന്ന ഇന്ത്യക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.
ഇനി പറയുന്ന തൊഴിൽ അവസരങ്ങൾ ജുവൈസയിലും, ഗുബൈബയിലും ഉള്ള രണ്ട് സ്‌കൂളുകൾക്കും കൂടിയുള്ളതാണ്.
അധ്യാപക തൊഴിൽ അവസരങ്ങൾ:
- ഫിസിക്സ്
- കെമിസ്റ്ററി
- ഫിസിക്കൽ എജ്യൂക്കേഷൻ
- ഹിന്ദി
- മാത്തമാറ്റിക്സ്
- ബയോളജി
- ഫ്രഞ്ച്
- ഇംഗ്ലീഷ്
- സോഷ്യൽ സ്റ്റഡീസ്
- കോമേഴ്‌സ്
- മലയാളം
- ആർട്ട് ആൻഡ് ക്രാഫ്റ്റ്
- കമ്പ്യൂട്ടർ സയൻസ്
- സൈക്കോളജി
- മ്യൂസിക്
- കിൻഡർഗാർട്ടൻ ടീച്ചർ
- നേഴ്‌സറി ടീച്ചർ
അനധ്യാപക തൊഴിൽ അവസരങ്ങൾ :
- സ്റ്റുഡന്റ് കൗൺസിലർ
- ഹ്യൂമൻ റിസോഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജർ
ഓരോരോ തസ്തികകൾക്കും വേണ്ടുന്ന വിദ്യാഭ്യാസ യോഗ്യതയും, പ്രവർത്തി പരിചയവും മറ്റും രേഖപ്പെടുത്തിയ ഔദ്യോഗിക വിജ്ഞാപനം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 05, 2024 ആണ്.
അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക