2024 ഓഗസ്റ് ഒന്നാം തീയതി പ്രഖ്യാപിച്ച പൊതുമാപ്പ് പ്രക്രിയ ഇന്ന് (01 സെപ്റ്റംബർ) മുതൽ 2 മാസക്കാലത്തേക്ക് യു എ ഇ യിൽ തുടങ്ങുകയാണ്. ഇതിന്റെ ഗുണഭോക്താക്കൾ ആകുവാൻ എവിടെ സമീപിക്കണം എന്നുള്ളതിന്റെ ചില വിവരങ്ങൾ ചുവടെ ചേർക്കുന്നു :
പൊതുമാപ്പിനുള്ള അപേക്ഷ പ്രോസസ് ചെയ്യാൻ കഴിയുന്ന സ്ഥലങ്ങൾ എല്ലാ എമിറേറ്റുകളിലും ഉടനീളം ഉണ്ട്.
അബുദാബിയിൽ, അൽ ദഫ്ര, സ്വീഹാൻ, അൽ മഖാം, അൽ ഷഹാമ എന്നിവിടങ്ങളിലെ ഐസിപി കേന്ദ്രങ്ങളിലും ഐസിപി അംഗീകരിച്ച സ്വകാര്യ ടൈപ്പിംഗ് സെൻ്ററുകളിലും ആളുകൾക്ക് അപേക്ഷിക്കാം.
അപേക്ഷാ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങൾ സാധാരണയായി ടൈപ്പിംഗ് സെൻ്ററുകളിലൂടെയാണ് നിർവഹിക്കുന്നത്.
ദുബായിൽ, ആമർ സർവീസ് സെൻ്ററുകളിലും അൽ അവീറിലെ ഇമിഗ്രേഷൻ കേന്ദ്രത്തിലും പൊതുമാപ്പ് സംബന്ധിച്ച സേവനങ്ങൾ ലഭിക്കും.
ബാക്കി ഉള്ള അഞ്ച് എമിറേറ്റുകളിലും പൊതുമാപ്പ് അപേക്ഷകൾ അവിടവിടങ്ങളിലുള്ള ഐ സി പി കേന്ദ്രങ്ങളിൽ നൽകാം.
പൊതുമാപ്പ് കാലത്ത് എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുക .
ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുന്നതാണ്.
വായിക്കാം: ഇന്ത്യൻ അസോസിയേഷൻ സാഹിത്യ അവാർഡ്