ബിസിനസ്സ് ആവശ്യങ്ങൾക്ക് ഇടയ്ക്കിടെ യു എ ഇ സന്ദർശിക്കുന്നവർക്കും, കുടുംബാംഗങ്ങൾക്ക് വീണ്ടും വീണ്ടും കണ്ടുമുട്ടാനും, പുതിയതായി അവതരിപ്പിച്ച 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ ഒരു ‘ഗെയിം ചേഞ്ചർ’ ആണെന്ന് പൊതു അഭിപ്രായം. ഏറ്റവും വലിയ പ്രയോജനം സന്ദർശകർക്ക് കൂടെകൂടെ ചിലവാകുന്ന സമയവും പണവും ലാഭിക്കാൻ ഇത് സഹായിക്കുന്നു.
പ്രസ്തുത വിസ ആവർത്തിച്ചുള്ള അപേക്ഷാ പ്രക്രിയകളുടെ ആവശ്യകത ഇല്ലാതാക്കുകയും സന്ദർശകരെ അവരുടെ യാത്രകൾ എളുപ്പത്തിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
എന്താണ് 900 ദിവസ വിസ?
അഞ്ചു വർഷത്തെ വിസിറ്റ് വിസ എടുക്കുന്ന ഒരു സന്ദർശകന് യു എ ഇ യിൽ 900 ദിവസം താങ്ങാനുള്ള അനുമതി ഉണ്ട്. എന്നാൽ ഈ 900 ദിവസം ഒരുമിച്ച് ഉപയോഗിക്കാൻ കഴിയില്ല. അഞ്ചു വർഷങ്ങളിൽ ഓരോ വർഷവും 180 ദിവസം വീതം മൊത്തം 900 ദിവസം വരെ എന്താണ് കണക്ക്.
എത്രയാണ് ചിലവ്?
അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസയുടെ ചിലവ് 1200 ദിർഹം ആണ്.
ആർക്കൊക്കെ ഈ വിസ ലഭിക്കും?
ഇന്ത്യയിലോ, മറ്റ് രാജ്യങ്ങളിലോ ഉള്ള ആർക്കും ഈ വിസ ഓൺലൈൻ ആയി എടുക്കാം. അതിനായി 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും, ബാങ്കിൽ 4000 ഡോളറിന് തത്തുല്യമായ ബാലൻസും ഉണ്ടായിരിക്കണം. 6 മാസം എങ്കിലും കാലാവധി ഉള്ള പാസ്പോർട്ട്, ഫോട്ടോ, റിട്ടേൺ ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ്, എന്നിവയ്‌ക്കൊപ്പം ബാങ്ക് സ്റ്റേറ്റ്മെന്റും ചേർത്ത് വേണം അപേക്ഷിക്കുവാൻ.
എങ്ങിനെ അപേക്ഷിക്കാം: ദുബായിൽ നിന്ന് ഈ വിസ ലഭിക്കാനായി ഇവിടെ ഇവിടെ ക്ലിക്ക് ചെയ്യുക. മറ്റ് എമിറേറ്റുകളിൽ നിന്ന് ഈ വിസ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വായിക്കാം : ഇന്നത്തെ തൊഴിലവസരങ്ങൾ