ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് പ്രവാസികളും അല്ലാത്തവരും അയക്കുന്ന പണത്തിന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഈടാക്കുന്ന നിരക്ക് ഇന്ന് മുതൽ 15 ശതമാനം വർദ്ധിച്ചു. യുഎഇയിൽ നിന്നുള്ള പണമയക്കലിൽ ഭൂരിഭാഗവും കറൻസി എക്സ്ചേഞ്ച് ഹൗസുകൾ നടത്തുന്ന കൗണ്ടറുകൾ വഴിയാണ് ഇപ്പോഴും പോകുന്നത്. ഇവിടെയാണ് 15 ശതമാനം ഫീസ് വർധന നിലവിൽ വന്നത്.
കറൻസി എക്സ്ചേഞ്ച് ഹൗസുകൾ നടത്തുന്ന ഫിസിക്കൽ ഔട്ട്ലെറ്റുകൾ വഴി ഇടപാട് നടത്തുമ്പോൾ യുഎഇ യിൽ നിന്നുള്ളവർ ഒന്നുകിൽ 15 ശതമാനം അല്ലെങ്കിൽ 2.5 ദിർഹം വീതം കൂടുതൽ നൽകണം. ഈ പണമടയ്ക്കൽ ഫീസ് വർദ്ധന 5 വർഷത്തിനിടയിലെ ആദ്യത്തേതാണ്. എന്നാൽ ഇത് ഇത് ഏപ്രിൽ ആദ്യം ആസൂത്രണം ചെയ്തിരുന്നു.
ചില മുൻനിര എക്സ്ചേഞ്ച് ഹൗസുകൾ ഏപ്രിൽ അവസാനമോ ഈ മാസം മുതലോ വർദ്ധനവ് സജീവമായി നടപ്പിലാക്കാനും തുടങ്ങിയിരുന്നു. ഇത് മൂലം അവരുടെ ഉപഭോക്താക്കൾക്ക് ഉയർന്ന ചാർജുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം ലഭിച്ചു. ഇതിൽ നിന്ന് ഗണ്യമായ ഫലം കണ്ടുതുടങ്ങിയിട്ടുമുണ്ട്. ലഭിക്കുന്ന വിവരം അനുസരിച്ച് ഫിസിക്കൽ കൗണ്ടറുകൾ വഴിയുള്ള പണമയയ്ക്കൽ ഗണ്യമായ അളവിൽ തന്നെ തുടരുന്നതിനാലാണിത്.