ഗൾഫിലെ തന്നെ ഏറ്റവും പുരാതനമായ മൃഗശാലകളിൽ ഒന്നായ യു എ ഐ യിലെ അൽഐനിൽ ഉള്ള മൃഗശാലയിൽ അതിന്റെ സന്ദർശകരുടെ എണ്ണം ഒരു കോടി തികയ്ക്കാൻ പോകുന്നു.
ഒരു കോടി തികയ്ക്കുന്ന സന്ദർശകനെ അല്ലെങ്കിൽ സന്ദർശകയെ കാത്തിരിക്കുന്നത് ബൃഹത്തായ സ്വീകരണ പദ്ധതികളും സമ്മാനവും ആണ്
മേല്പറഞ്ഞ വ്യക്തിക്ക് ഒരു സൗജന്യ വാർഷിക മെമ്പർഷിപ്പ് നല്കുന്നതിനോടൊപ്പം വിവിധ മാധ്യമ പരിപാടികളും ഉണ്ട്. ഒരു കോടി സന്ദർശകർ എത്തുന്ന വേളയിൽ മറ്റുള്ള സന്ദർശകർക്കും വിവിധങ്ങളായ സമ്മാന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
അലൈനെ ജി സി സി യിലെ തന്നെ ഏറ്റവും മുന്തിയ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുന്നതിനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായി മൃഗശാലയുമായി സഹരിച്ചുകൊണ്ടിരിക്കുന്ന പങ്കാളികളുമായി ചേർന്ന് പുതിയ പുതിയ സംരംഭങ്ങൾ പ്രതീക്ഷിക്കാമെന്ന് മൃഗശാലയുടെയും അക്വേറിയത്തിന്റെയും ചുമതലയുള്ള ഡയറക്ടർ ജനറൽ ശ്രീ ഗാനിം മുഹമ്മദ് അൽ ഹാജിരി പ്രസ്താവിച്ചു.