Uncategorized

പൊതുമാപ്പ് – പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ എന്താണ് ചെയ്യേണ്ടത്?

Advertisement

പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ആൾക്കാരിൽ പലർക്കും നേരിട്ടേക്കാവുന്ന പ്രശ്നമാണ് ഒറിജിനൽ പാസ്പോർട്ട് കയ്യിൽ ഇല്ല എന്നുള്ളത്. അങ്ങനെയുള്ളവർ എന്താണ് ഈ സാഹചര്യത്തിൽ ചെയ്യേണ്ടത് എന്നത് പരിശോധിക്കാം.

അബുദാബിയിൽ പൊതുമാപ്പിന് അപേക്ഷിക്കുന്ന ആളുകൾക്ക്, പുതിയ പാസ്‌പോർട്ടുകൾ ലഭിക്കുന്നതിനോ അല്ലെങ്കിൽ രേഖകൾ തരപ്പെടുത്തുന്നതിനോ ആയി എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും പോകുന്നതിന് മുമ്പ്, അവരുടെ കാലഹരണപ്പെട്ട റെസിഡൻസി അല്ലെങ്കിൽ എൻട്രി പെർമിറ്റ് എന്നിവയുടെ കോപ്പി, നഷ്ടപ്പെട്ട പാസ്‌പോർട്ട് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവ അടങ്ങിയ ഒരു അപേക്ഷ ICP സ്മാർട്ട് സിസ്റ്റം വഴി സമർപ്പിക്കണം.

മറ്റ് എമിറേറ്റുകളിൽ, നഷ്ടപ്പെട്ട പാസ്പോർട്ട് ലഭിക്കുന്നതിന് ഉള്ള സേവനത്തിനായി ആദ്യം പോലീസ് ആസ്ഥാനത്ത് പോകണം, അവിടെ നിന്ന് പാസ്പോർട്ട് നഷ്ടപ്പെട്ട രേഖ ഉണ്ടാക്കിയതിന് ശേഷം പുതിയ പാസ്പോർട്ടിനായി എംബസിയിലോ കോൺസുലേറ്റിലോ പോകണം.

യുഎഇയിൽ താമസിക്കുന്ന എന്നാൽ രജിസ്റ്റർ ചെയ്യാത്ത കുട്ടികളുടെ കാര്യത്തിൽ എന്താണ് പ്രതിവിധി?

ഒരു കുട്ടിക്ക് രാജ്യം വിടണമെങ്കിൽ, മാതാപിതാക്കൾ ആദ്യം കുട്ടിക്ക് പാസ്‌പോർട്ടോ യാത്രാ രേഖയോ ശരിയാക്കണം. അതിനു ശേഷം എടുത്ത് ഒരു പൊതുമാപ്പ് കേന്ദ്രത്തിലേക്ക് പോകാം അല്ലെങ്കിൽ ഓൺലൈനായി അപേക്ഷിക്കണം.

അനധികൃതമായി താമസിച്ച് പദവി മാറ്റി രാജ്യത്ത് തുടരുന്ന രക്ഷിതാക്കൾക്കും പിഴയടക്കാതെ അവരുടെ കുട്ടികളുടെ പദവിയിൽ മാറ്റം വരുത്താം.

വായിക്കാം: പൊതുമാപ്പ് : എവിടെ അപേക്ഷിക്കണം ?

Advertisement
Back to top button
close