Gulf

ദുബായിൽ പരിഷ്കരിച്ച ഡ്രൈവിംഗ് പിഴത്തുകയും ശിക്ഷയും

Advertisement

ദുബായ് നിരത്തുകളിൽ ഏതെങ്കിലും രീതിയിലുള്ള ലഹരിക്കടിമപ്പെട്ട് വാഹനം നിയന്ത്രിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ പോലീസിൽ നിന്ന് കടുത്ത ശിക്ഷ ലഭിക്കും. എന്തെങ്കിലും വിധത്തിൽ ലഹരി ഉള്ളിൽ ചെന്നതായി കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകൾ രേഖപ്പെടുത്തും. കൂടാതെ ഓടിച്ചിരുന്ന വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. ഇത് രണ്ടിനും പുറമെ കോടതിയിലേക്ക് കേസ് എത്തിക്കുകയും, പ്രസ്തുത കേസിൽ കോടതി വിധിക്കുന്ന പിഴത്തുക അടയ്ക്കുകയും വേണം.

മദ്യമോ, രക്തത്തിലേക്ക് നേരിട്ട് കയറുന്ന മറ്റു പദാർത്ഥങ്ങളോ ഉപയോഗിച്ചതിനു ശേഷം പിടിക്കപ്പെട്ടാലും മേല്പറഞ്ഞ ശിക്ഷാ രീതികൾ തന്നെ നടപ്പാക്കും.

മൊബൈൽ ഫോൺ കൈയിൽ പിടിച്ച് വണ്ടി ഓടിച്ചാൽ 800 ദിർഹം പിഴ ലഭിക്കും.
ഭക്ഷണം കഴിച്ചുകൊണ്ട് വാഹനം ഓടിച്ചാൽ ലഭിക്കുന്ന പിഴയും 800 ദിർഹം ആണ്
വാഹനം ഓടിക്കുമ്പോൾ മേക്കപ്പ് ചെയ്യുന്നതിനുള്ള പിഴയും 800 ദിർഹം ആണ്

മതിയായ സിഗ്നൽ സംവിധാനങ്ങൾ ഇല്ലാത്ത വാഹനകൾ ഓടിക്കുന്നവർക്ക് 400 മുതൽ 600 ദിർഹം വരെ പിഴ ലഭിക്കും

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചാൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ലഭിക്കും

10 വയസിനു താഴെയോ, 145 സെന്റിമീറ്റർ ഉയരം ഇല്ലാത്തതോ ആയ കുട്ടികളെ മുൻ സീറ്റിൽ ഇരുത്തുന്നതിനും, 4 വയസിൽ താഴെ ഉള്ള കുട്ടികളെ പ്രത്യേക സീറ്റില്ലാത്ത യാത്ര ചെയ്യിപ്പിക്കുന്നതും 400 ദിർഹം പിഴ ലഭിക്കുന്ന കുറ്റം ആണ് .

കാൽനടക്കാരെ അവഗണിച്ച് വാഹനം ഓടിക്കുന്നതിനുള്ള പിഴ 500 ദിർഹമാണ്. കൂടാതെ 6 ബ്ലാക്ക് പോയിന്റും ലഭിക്കും.

നടപ്പാതകളിൽ നിർത്തുന്നതിനും, നിശ്ചയദാർഢ്യ ക്കാർക്കുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതും 1000 ദിർഹം ഫൈനും 6 ബ്ലാക്ക് പോയിന്റും ലഭിക്കുന്ന ശിക്ഷ ആണ്

നിശ്ചിത വേഗത്തിൽ നിന്ന് 60 മുതൽ 80 കിലോമീറ്റർ വരെ കൂടിതൽ വേഗത്തിൽ വാഹനം ഓടിക്കുന്നതിന് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. കൂടാതെ 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും .

143 തരത്തിലുള്ള വിശദമായ വാഹന നിയമ ലംഘനങ്ങളും അവയുടെ പിഴയും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Advertisement

Related Articles

Back to top button
close