രാജ്യത്തിനകത്തും, രാജ്യാന്തര യാത്രയ്ക്കും ഉള്ള ടിക്കറ്റുകൾ ഇപ്പോഴും വിമാനക്കമ്പനികളുടെ വെബ്സൈറ്റ് വഴിയോ അവരുടെ മൊബൈൽ ആപ്പ് വഴിയോ പരതുന്നവർക്കായി ഉള്ള ഒരു വാർത്ത ആണിത്. ഈ രണ്ടു മാർഗം അല്ലെങ്കിൽ ഏതെങ്കിലും ട്രാവൽ ആപ്പ് വഴി വിവിധ വിമാനങ്ങളുടെ നിരക്ക് തേടുന്ന രീതിയും ഉണ്ട്.
നിങ്ങൾക്ക് ഇനിമുതൽ മേല്പറഞ്ഞ മാർഗങ്ങൾ ഒന്നുമില്ലാതെ, നേരിട്ട് ഗൂഗിളിൽ കൂടി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. അതിനായുള്ള ക്രമമായി ചെയ്യേണ്ടത് താഴെ കൊടുത്തിരിക്കുന്നു :
1 ) ഗൂഗിൾ സെർച്ച് ബാറിൽ air ticket എന്ന് സെർച്ച് ചെയ്യുക . അപ്പോൾ താഴെ കൊടുത്തിരിക്കുന്ന പോലെ ഒരു സ്ക്രീൻ ലഭിക്കും:
2 ) പുറപ്പെടേണ്ട എയർപോർട്ട് വിവരം ആദ്യ കോളത്തിൽ നല്കുക, എത്തിച്ചേരേണ്ട എയർപോർട്ട് രണ്ടാമത്തെ കോളത്തിലും നൽകുക.
3 ) Enter അടിക്കുമ്പോൾ കിട്ടുന്ന അടുത്ത പേജിൽ Round Trip ആണോ ഒരു ഭാഗത്തേക്ക് മാത്രമാണോ എന്ന വിവരം നൽകുക .
4 ) അതിന് വലത് ഭാഗത്തായി തിയതി നൽകുക . അവിടെ രണ്ടു മാസങ്ങളിലെ വീതം ഏറ്റവും കുറഞ്ഞ നിരക്കുകൾ ഓരോദിവസത്തിന്റെ കൂടെയും ലഭിക്കും.
ഒരു ടിക്കറ്റ് തിരഞ്ഞെടുത്താൽ പിന്നെ ആ വിമാനകമ്പനിയിലേക്ക് അല്ലെങ്കിൽ ഏജൻസിയിലേക്ക് നമ്മളെ പേജ് നയിക്കും . പണം ഓൺലൈൻ ആയി അടച്ച് ഈമെയിലിൽ ടിക്കറ്റ് എടുക്കാവുന്നതാണ്
ഇഷ്ടമുള്ള സമയം, വിമാനക്കമ്പനി, ലഗേജ് താല്പര്യങ്ങൾ, നിരക്ക്, ഭക്ഷണം, രാത്രിയോ പകലോ യാത്ര, ഇടയ്ക്ക് സ്റ്റോപ്പ് ഇല്ലാത്തത് എന്നിങ്ങനെ നമുക്ക് ഇഷ്ടമുള്ള രീതിയിൽ ടിക്കറ്റുകൾ ഫിൽറ്റർ ചെയ്ത് സേർച്ച് ചെയ്യാവുന്നതും ആണ്.