ഡിസംബർ 10 ന് നടന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണിക്ക് പടുകൂറ്റൻ വിജയം. ഷാർജയിലെ ഇടതുപക്ഷ സംഘടനകളായ മാസ്, യുവകലാസാഹിതി, ഐ എം സി സി, മാക്, എന്നിവരും കേരള മുസ്ലിം കൾച്ചറൽ സെന്ററും, കോൺഗ്രസ് സംഘടനകളായ എം ജി സി എഫ്, സമദർശിനി എന്നിവയും, സാമൂഹിക സാംസ്കാരിക സംഘടനകളായ പ്രതീക്ഷ, എൻ ആർ ഐ ഫോറം എന്നിങ്ങനെ 14 സംഘടനകൾ ചേർന്നതാണ് ജനാധിപത്യ മുന്നണി.
പ്രസിഡന്റ് ആയി നിസാർ തളങ്കര 43 വോട്ടിനു മുൻ പ്രസിഡന്റ് ഇ പി ജോൺസണെ തോൽപിച്ചു. 674, 631 എന്നിങ്ങനെയാണ് യഥാക്രമം രണ്ടുപേർക്കും കിട്ടിയ വോട്ട്.
ജനറൽ സെക്രട്ടറിയായി ശ്രീപ്രകാശ് പുരയത്ത് 170 വോട്ടിന് നിലവിലെ പ്രസിഡന്റ് ആയിരുന്ന വൈ എ റഹിമിനെ തോൽപിച്ചു 733, 563 എന്നിങ്ങനെയാണ് യഥാക്രമം രണ്ടുപേർക്കും കിട്ടിയ വോട്ട്.
ട്രഷർ ആയി ഷാജി ജോൺ 234 വോട്ടിന് നിലവിലെ ട്രഷറർ ആയിരുന്ന ശ്രീനാഥിനെ തോൽപിച്ചു. 765 , 531 എന്നിങ്ങനെയാണ് യഥാക്രമം രണ്ടുപേർക്കും കിട്ടിയ വോട്ട്.
ഓഡിറ്റർ ആയി ഹരിലാൽ എം, തൊട്ടടുത്ത സ്ഥാനാർഥിയായ സുകേശനെ 254 വോട്ടിനു തോൽപിച്ചു. 660, 406 എന്നിങ്ങനെയാണ് യഥാക്രമം രണ്ടുപേർക്കും കിട്ടിയ വോട്ട്.
വൈസ് പ്രസിഡന്റ് ആയി പ്രദീപ് നെന്മാറ 91 വോട്ടിനു എസ് എം ജാബിറിനെ തോൽപിച്ചു. 672, 581 എന്നിങ്ങനെയാണ് യഥാക്രമം രണ്ടുപേർക്കും കിട്ടിയ വോട്ട്.
ജോയിന്റ് ജനറൽ സെക്രട്ടറിയായി ജിബി ബേബി 318 വോട്ടിന് അബ്ദുൾ മനാഫിനെ തോൽപിച്ചു 752, 434 എന്നിങ്ങനെയാണ് യഥാക്രമം രണ്ടുപേർക്കും കിട്ടിയ വോട്ട്.
ജോയിന്റ് ട്രഷർ ആയി പി കെ റെജി 130 വോട്ടിന് നിലവിലെ ജോയിന്റ് ട്രഷറർ ആയിരുന്ന ബാബു വർഗീസിനെ തോൽപിച്ചു. 647, 517 എന്നിങ്ങനെയാണ് യഥാക്രമം രണ്ടുപേർക്കും കിട്ടിയ വോട്ട്.
മാനേജിങ് കമ്മിറ്റിയിലേക്ക് മത്സരിച്ച 22 പേരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച 7 പേർ വിജയിച്ചു. പേരുകളും കിട്ടിയ വോട്ടും കൂടെ ചേർത്തിരിക്കുന്നു.
1 അബ്ദു മനാഫ് (697)
2 കെ കെ താലിബ് (695)
3 എ വി മധുസൂദനൻ (622)
4 പി പി പ്രഭാകരൻ (618)
5 അനീഷ് എൻ പി (617)
6 മുരളീധരൻ ഇടവന (615)
7 മുഹമ്മദ് അബൂബക്കർ (586)
മാനേജിങ് കമ്മിറ്റിയിലേക്ക് വിജയിച്ച മധുസൂദനൻ മാത്രമാണ് പ്രതിപക്ഷത്ത് മത്സരിച്ച മതേതര ജനാധിപത്യ മുന്നണിയിൽ നിന്ന് കമ്മിറ്റിയിൽ ഉള്ളത്.
രണ്ടു വർഷമാണ് ഈ കമ്മിറ്റിയുടെ കാലാവധി. മാനേജിങ് കമ്മിറ്റിയിലേക്ക് 4 പേര് കൂടി കമ്മിറ്റിയുടെ നോമിനികളായി ഇനി തിരഞ്ഞെടുക്കപ്പെടും.
വായിക്കാം: സ്വകാര്യ ട്യൂഷന് ലൈസൻസ് എടുക്കാം