Gulf

തൊഴിൽ നഷ്ട ഇൻഷുറൻസ് എടുത്തില്ലെങ്കിൽ പിഴ

Advertisement

യു എ ഇ തൊഴിൽ നിയമത്തിൽ തൊഴിൽ മന്ത്രായലയം നടപ്പിലാക്കിയ പരിഷ്കരണം മൂലം ഒരു വ്യക്തി യു എ ഇ യിൽ ഒരു സ്ഥാപനത്തിൽ നിയമപരമായി ജോലിക്ക് പ്രവേശിച്ചു കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ ജോബ് ലോസ് ഇൻഷുറൻസ് (തൊഴിൽ നഷ്ട ഇൻഷുറൻസ്) എടുക്കണം.

തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാത്ത ജോലിക്കാർക്ക് 400 ദിർഹം ആണ് പിഴത്തുക. ഇൻഷുറൻസ് എടുത്തു കഴിഞ്ഞ് അതിന്റെ പ്രീമിയം സമയത്ത് അടയ്ക്കാത്തവർക്ക് 200 ദിർഹം ആണ് പിഴ.

ഇൻഷുറൻസ് ചെയ്യാൻ നീട്ടിനൽകിയ സമയ പരിധിയായ നവംബർ 15 നുള്ളിൽ 66 ലക്ഷം തൊഴിലാളികൾ യു എ ഇ യുടെ ഈ നിർബന്ധ ഇൻഷുറൻസ് പദ്ധതിയുടെ വരിക്കാർ ആയിട്ടുണ്ട്.

ഇൻഷുറൻസ് പ്രീമിയം അടച്ചില്ലെങ്കിൽ:

ജോബ് ലോസ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കാതിരിക്കുകയോ, മറന്നു പോവുകയോ ചെയ്ത തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുടങ്ങിയ പിരിഞ്ഞു പോകുമ്പോൾ കിട്ടുന്ന പ്രയോജനങ്ങൾ ഇത് ബാധിച്ചേക്കാം.

ഇൻഷുറൻസ് നിർബന്ധമല്ലാത്തവർ:

ചില മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഈ ഇൻഷുറൻസ് എടുക്കേണ്ടതില്ല – സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർ, വീട്ടു ജോലിക്കാർ, 18 വയസ്സിനു താഴെ പ്രായം ഉള്ള തൊഴിലാളികൾ, താൽക്കാലിക തൊഴിലാളികൾ എന്നിങ്ങനെയുള്ളവരാണ് ഒഴിവാക്കപ്പെട്ടവർ.

ഇൻഷുറൻസ് പ്രീമിയം:

രണ്ടു തരം ഇൻഷുറൻസ് ആണ് ഉള്ളത് – 16000 ദിർഹം വരെ പ്രതിമാസം ശമ്പളം ഉള്ളവരും, അതിനു മുകളിൽ ഉള്ളവരും.

5 ദിർഹം ആണ് ആദ്യത്തെ വിഭാഗത്തിൽ ഉള്ളവർ നൽകേണ്ട പ്രതിമാസ പ്രീമിയം
10 ദിർഹം ആണ് 16000 ദിർഹത്തിനു മുകളിൽ ശമ്പളം ഉള്ളവർ നൽകേണ്ട പ്രതിമാസ പ്രീമിയം

ഇൻഷുറൻസ് എടുക്കാൻ: MOHRE യുടെ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ഈ ഇൻഷുറൻസ് ഏതൊരു തൊഴിലാളിക്കും എടുക്കാവുന്നതാണ്. ഇൻഷുറൻസ് എടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക.

Advertisement

Related Articles

Back to top button
close