Gulf

ഇന്ത്യൻ പാസ്പോർട്ടിന് 62 രാജ്യങ്ങളിൽ മുൻ‌കൂർ വിസ വേണ്ട

Advertisement

2024 ലെ റാങ്കിങ് പ്രകാരം ഇന്ത്യൻ പാസ്സ്പോർട്ടിന്റെ സ്വീകാര്യത വർധിച്ചു. ലോകമാകമാനമുള്ള പാസ്പോർട്ടുകളുടെ സ്വീകാര്യതാ നില അവലോകനം ചെയ്യുന്ന ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ഇന്ത്യൻ പാസ്സ്പോർട്ടിന്റെ റാങ്ക് ഇപ്പോൾ 80 ആണ്.

ഈ റാങ്ക് പ്രകാരം ഇന്ത്യൻ പാസ്സ്‌പോർട്ട് ഉള്ള ഒരു പൗരന് ഇപ്പോൾ മുൻ‌കൂർ വിസ എടുക്കാതെ 62 രാജ്യങ്ങളിലേക്ക് പ്രവേശിക്കാം. അവരുടെ അവലോകന പ്രകാരം ഇപ്പോൾ ഇന്ത്യക്കാർക്ക് ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് മുൻ‌കൂർ വിസ ഇല്ലാതെ പ്രവേശിക്കുന്നതിനുള്ള സ്വീകാര്യത ഉണ്ട്.

ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള ഒന്നാം റാങ്കിൽ 7 രാജ്യങ്ങളുടെ പാസ്സ്പോർട്ടുകൾ ഇടം പിടിച്ചു. നേരത്തെ സിംഗപ്പൂർ, ജപ്പാൻ എന്നെ രാജ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ ഇപ്പോൾ 5 യൂറോപ്യൻ രാജ്യങ്ങൾ കൂടി ചേർന്നു. ഫിൻലൻഡ്‌, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നിവയാണ് അവ. ഒന്നാം സ്ഥാനത്തുള്ള ഈ പാസ്പോർട്ടുകാർക്ക് ആകെയുള്ള 227 ലോകരാജ്യങ്ങളിൽ 194 രാജ്യങ്ങളിലേക്ക് മുൻ‌കൂർ വിസ എടുക്കാതെ പോകാം.

പുതിയ റാങ്ക് പ്രകാരം യു എ ഇ യുടെ പാസ്സ്പോർട്ടും വലിയ വളർച്ച നേടി. ഇപ്പോൾ പതിനൊന്നാം സ്ഥാനത്തുള്ള യു എ ഇ പാസ്പോർട്ട് ഉള്ള ഒരാൾക്ക് മുൻ‌കൂർ വിസ ഇല്ലാതെ 183 രാജ്യങ്ങളിലേക്ക് പ്രവേശിക്കാം. ഇത് മറ്റുള്ള അറബ് രാജ്യങ്ങളെക്കാൾ വളരെ അധികം ആണ്. യു എ ഇ യുടെ റാങ്ക് ഇപ്പോൾ 11 ആണ്. ഇതിന് അടുത്ത അറബ് രാജ്യം 53 ആം സ്ഥാനത്തുള്ള ഖത്തർ ആണ്. ഖത്തർ പാസ്പോർട്ട് ഉള്ള ഒരാൾക്ക് മുൻ‌കൂർ വിസ ഇല്ലാതെ 108 രാജ്യങ്ങളിലേക്ക് പ്രവേശിക്കാം.

പ്രസ്തുത പാസ്പോർട്ട് ലിസ്റ്റിൽ ഏറ്റവും അവസാനത്തെ 104 ആം സ്ഥാനത്ത് 28 രാജ്യങ്ങളിലേക്ക് മാത്രം പ്രവേശിക്കാവുന്ന സ്വീകാര്യതയുള്ള പാസ്‌പോർട്ടുമായി അഫ്ഗാനിസ്ഥാൻ ആണ്.

പാക്കിസ്ഥാൻ പാസ്‌പോർട്ടിന് 101 ആം റാങ്ക് ആണ് നൽകിയിട്ടുള്ളത്. ഇത് ഉപയോഗിച്ച് 34 രാജ്യങ്ങളിലേക്ക് മുൻ‌കൂർ വിസ ഇല്ലാതെ പ്രവേശിക്കാം

വായിക്കാം: വർധിപ്പിച്ച നോൾ കാർഡ് ടോപ് അപ്പ് തുക

BUY QUALITY FAMILY PASSPORT HOLDER

Advertisement

Related Articles

Back to top button
close