എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാതെ യുഎഇയിലെ ഏറ്റവും ജനപ്രിയമായ രണ്ട് ഗെയിമിംഗ്, റാഫിൾ ഡ്രോ ഓപ്പറേറ്റർമാർ അവരുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. 2024 ജനുവരി 1 മുതലുള്ളൽ താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു എന്നാണ് മഹ്‌സൂസും എമിറേറ്റ്സ് ഡ്രോയും പറഞ്ഞത്.
എപ്പോൾ പുനരാരംഭിക്കുമെന്ന് രണ്ടു കമ്പനികളും വ്യക്തമാക്കിയിട്ടില്ല താനും. 35 ദിർഹം ടിക്കറ്റിന് 20 മില്യൺ വരെ സമ്മാനം ലഭിക്കുന്ന ശനിയാഴ്ചയിലെ പ്രതിവാര റാഫിൾ ഡ്രോ ആണ് മെഹ്‌സൂസ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ പ്രതിവാര റാഫിൾ ഡ്രോകൾ ആണ് എമിറേറ്റ്സ് ഡ്രോ നടത്തിയിരുന്നത്. ഇതിൽ യഥാക്രമം വെള്ളിയാഴ്ച്ച 15 ദിർഹത്തിനു 15 മില്യൺ ഒന്നാം സമ്മാനം, ശനിയാഴ്ച്ച 25 ദിർഹത്തിനു 25 വർഷത്തേക്ക് എല്ലാ മാസവും 25000 ദിർഹം വീതം സമ്മാനം, ഞായറാഴ്ച്ച 50 ദിർഹത്തിന് 200 മില്യൺ വരെ സമ്മാനം ലഭിക്കുന്ന റാഫിൾ ഡ്രോ എന്നിങ്ങനെയായിരുന്നു രീതി.
രാജ്യത്ത് സെപ്റ്റംബറിൽ നിലവിൽ വന്ന ഗെയിമിങ് റാഫിൾ ഡ്രോ എന്നിവയെ നിയന്ത്രിക്കുന്ന പുതിയ നിയമം യു എ ഇ യിലെ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയിരുന്നു. ഈ നിയമം അനുസരിച്ച് പുതിയ മാറ്റങ്ങളും പ്രേത്യേകതകളുമായി വീണ്ടും വരുമെന്നാണ് രണ്ടു പ്രായോജകരും പറയുന്നത്.
2023 ഡിസംബർ 30 ന് ശേഷം മഹ്‌സൂസ് ടിക്കറ്റു വില്പന നിർത്തിവെച്ചു. ഡിസംബർ 31 നു ശേഷം എമിറേറ്റ്സ് ഡ്രോയും നറുക്കെടുപ്പുകളും ടിക്കറ്റ് വില്പനയും ഇല്ല എന്നറിയിച്ചിട്ടുണ്ട്. എമിറേറ്റ്സ് ഡ്രോ യുടെ പ്രവർത്തന ക്ഷമമായിരുന്നു വെബ്സൈറ്റ് പോലും ഇപ്പോൾ കാണാനില്ല.
എന്നാൽ അവരവരുടെ ഇ വാലറ്റിൽ ഉണ്ടായിരുന്ന പണം അത് പോലെ തന്നെ കാണും എന്നും, ഡ്രോ നിർത്തിവെച്ചതുകൊണ്ട് പണം നഷ്ടപ്പെടില്ല എന്നും രണ്ടു കമ്പനികളും വ്യക്തമാക്കുന്നുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പേരുടെയും അക്കൗണ്ട് വിവരങ്ങൾ അതേ പോലെ തന്നെ ഉണ്ടാവും എന്നും , ഈ താത്കാലിക വിരാമം കഴിഞ്ഞ് വീണ്ടും പ്രവർത്തനം തുടങ്ങുമ്പോൾ ഇതേ അക്കൗണ്ട് തന്നെ ഉപയോഗിക്കാം എന്നും പറയുന്നുണ്ട്.
റാഫിൾ ഡ്രോയിൽ വിജയികളായവർക്ക് ലഭിക്കാനുള്ള തുകയും പ്രശ്നങ്ങൾ ഒന്നുമില്ലാതെ ലഭിച്ചുകൊണ്ടിരിക്കും എന്നും വ്യക്ക്തമാക്കിയിട്ടുണ്ട്.
വായിക്കാം: ഇന്നത്തെ തൊഴിലവസരങ്ങൾ 01-01-2024