എൻട്രൻസ് പരീക്ഷ എഴുതാൻ നാട്ടിലേക്ക് ടിക്കറ്റ് എടുത്തവർക്ക് ഉൾപ്പടെ ആശ്വാസമായി NEET വാർത്താ കുറിപ്പ് ഇറങ്ങി. ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലെ കേന്ദ്രങ്ങളിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ പരീക്ഷ നടത്താൻ ദേശീയ ടെസ്റ്റിങ് ഏജൻസി തീരുമാനം. കേന്ദ്രങ്ങളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിലാണ് പരീക്ഷ നടക്കാൻ പോകുന്നത്
യു എ ഇ യിലെ കേന്ദ്രങ്ങൾ
യു.എ.ഇയിൽ മുൻപ് ഉണ്ടായിരുന്ന കേന്ദ്രങ്ങളായ ദുബായ്, അബുദബി, ഷാർജ നഗരങ്ങളിൽ പരീക്ഷക്ക് അപേക്ഷിക്കാം.
മറ്റ് ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങൾ – യു എ ഇ ക്ക് പുറമേ ഖത്തർ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാൻ (മസ്കറ്റ്), സൗദി അറേബ്യ (റിയാദ്), ബഹ്റൈൻ (മനാമ) എന്നീ കേന്ദ്രങ്ങളിലും പരീക്ഷാ കേന്ദ്രങ്ങൾക്കായി വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
മറ്റ് വിദേശ രാജ്യങ്ങളിലെ കേന്ദ്രങ്ങൾ – ഗൾഫിന് കൂടാതെ തായ്ലൻഡ്, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, നൈജീരിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും നീറ്റ് കേന്ദ്രങ്ങളുണ്ട്.
കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രങ്ങൾ
കേരളത്തിൽ 2023 ലേതു പോലെ 16 കേന്ദ്രങ്ങൾ ആണുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളുടെ എണ്ണം ഇപ്രകാരമാണ് ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ കേന്ദ്രങ്ങളുടെ എണ്ണം:
ആസ്സാം 17 (12), ബീഹാർ 34 (27), ഛത്തിസ്ഗഢ് 19 (13), ദാദ്ര 1 (1), ഡാമൻ ഡ്യൂ 2 (2), ഡൽഹി 1 (1), ഗോവ 2 (2), ഗുജറാത്ത് 31 (25), ഹരിയാന 19 (8), ഹിമാചൽ 10 (9), ജമ്മു കശ്മീർ 10 (10), ജ്ജാർക്കണ്ട് 22 (18), കർണാടക 31 (29), ലഡാക്ക് 2 (2), ലക്ഷദ്വീപ് 1 (1), മധ്യപ്രദേശ് 31 (30), മഹാരാഷ്ട്ര 34 (35), മണിപ്പൂർ 3 (1), മേഘാലയ 5 (2), മിസോറാം 2 (1), നാഗാലാൻഡ് 3 (2), ഒറീസ 26 (26), പുതുശേരി 4 (1), പഞ്ചാബ് 16 (15), രാജസ്ഥാൻ 25 (24), സിക്കിം 2 (2), തമിഴ്നാട് 31 (31), ത്രിപുര 2 (2), ഉത്തർപ്രദേശ് 60 (59), ഉത്തരാഖണ്ഡ് 13 (10), പശ്ചിമ ബംഗാൾ 19 (19), തെലങ്കാന 24(21)
പരീക്ഷാ ദിവസം : 2024 മെയ് 05
പരീക്ഷാ സമയം: ഇന്ത്യൻ സമയം 14:00 മണി മുതൽ 17:20 വരെ
അപേക്ഷിക്കേണ്ട അവസാന ദിവസം : 09 മാർച്ച് 2024 ഇന്ത്യൻ സമയം 17:00 മണി വരെ
ഫലം വരുന്ന തീയതി: 14 ജൂൺ 2024
പരീക്ഷാ ഫീസ് (ഇന്ത്യയിൽ ഉള്ളവർക്ക്):
●> ജ നറൽ/എൻആർഐ വിഭാഗത്തിന് – രജിസ്ട്രേഷൻ ഫീസ് 1700/-രൂപ.
>ജനറൽ-ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസ് 1600/-രൂപ.
● >SC/ST/PwBD/ മൂന്നാം ലിംഗ വിഭാഗത്തിന് – രജിസ്ട്രേഷ ൻ ഫീസ് 1000/-രൂപ.
ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് തിരുത്താൻ അവസരമുണ്ടാവും. മാർച്ച് ഒമ്പതിന് ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ച ശേഷം, തിരുത്തിനുള്ള അവസരം നൽകുമ്പോൾ ഇവർക്ക് വിദേശത്ത് സെന്ററുകൾ തെരഞ്ഞെടുക്കാവുന്നതാണ്. അതേസമയം, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് നേരിട്ടു തന്നെ വിദേശ പരീക്ഷാ കേന്ദ്രത്തിന് ഓപ്ഷൻ നൽകാം.
വായിക്കാം: ഇന്നത്തെ തൊഴിലവസരങ്ങൾ