പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ (എസ്‌എൽഎഫ്) ഫെബ്രുവരി 7 ന് ആരംഭിക്കും. 7 മുതൽ 18 വരെ ആയിരിക്കും ഇത് നടക്കുക.
12 പ്രധാന സ്ഥലങ്ങളിൽ 12 ദിവസങ്ങളിലായി അരങ്ങേറുന്ന മേളയിൽ അന്താരാഷ്‌ട്ര കലാകാരന്മാരുടെ 15-ലധികം അതിമനോഹരമായ ലൈറ്റ് ഷോകൾ അവതരിപ്പിക്കും.
വൈകിട്ട് 6 മുതൽ രാത്രി 11 വരെയാണ് പ്രദർശന സമയം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇത് അർദ്ധരാത്രി വരെ ആയിരിക്കും.
ഈ വർഷം രണ്ട് സ്ഥലങ്ങൾ കൂടി ചേർത്തിട്ടുണ്ട് – ജനറൽ ഡയറക്ടറേറ്റ് ഓഫ് ഷാർജ പോലീസ് അൽ ഹംരിയ, കൽബ വാട്ടർ ഫ്രണ്ട് എന്നിവ.
മുകളിൽ പറഞ്ഞവ അല്ലാതെയുള്ള മറ്റ് ചില സ്ഥലങ്ങൾ ഇവയാണ്: ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർ ഫ്രണ്ട്, ബീയാ ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ്, അൽ ദൈദ് ഫോർട്ട്, ഷാർജ മസ്ജിദ്.
Advertisement