ദുബായ് ടോൾ-ഗേറ്റ് ഓപ്പറേറ്ററും ഈ വർഷത്തെ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന സാലിക്ക്, എമാർ മാളുകളുമായുള്ള കരാറിലൂടെ ഒരു പുതിയ വരുമാന മാർഗം കണ്ടെത്തുകയാണ്. എങ്ങനെയെന്നാൽ ദുബായ് മാളിൽ ‘തടസ്സമില്ലാത്ത’ പാർക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പുതിയ പാർക്കിംഗ് സംവിധാനം പരിചയപ്പെടുത്തിക്കൊണ്ടാണ്.
മാൾ ഉപഭോക്താക്കൾക്ക് ‘ബാരിയർ ഫ്രീ’ പാർക്കിംഗ് അനുഭവത്തിനായി സാലിക്കിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കും. സാലിക് ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കുന്നതിന് വാഹന പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കും. ഇത് വഴി ടിക്കറ്റ് രഹിത പാർക്കിംഗിനായി ഓട്ടോമാറ്റിക് ഫീസ് ശേഖരണസംവിധാനം എമാറുമായി ചേർന്ന് തീരുമാനിക്കും. ഇത് എമാർ മാളുകൾ നിർവചിച്ചിട്ടുള്ള അവരുടെ ബിസിനസ്സ് നിയമങ്ങളെ അടിസ്ഥാനമാക്കി കൂടി ആയിരിക്കും ഈ സംവിധാനം.
വായിക്കാം: പുതുവത്സര അവധി