ഷാർജ എയർപോർട്ടിൽ നിന്ന് ഇപ്പോൾ സമ്മാനങ്ങളും വിനോദവും.
കുട്ടികൾക്കുള്ള യാത്രയെ വിരസതയകറ്റുന്നതാക്കാൻ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, യാത്രക്കാർക്ക് മെച്ചപ്പെട്ടതും തടസ്സമില്ലാത്തതുമായ യാത്രാനുഭവങ്ങൾ നൽകുന്നതിലേക്കുമായി ഷാർജ എയർപോർട്ട് പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ‘ഷാർജ എയർപോർട്ടിലെ വേനൽക്കാലം’ എന്ന മുദ്രാവാക്യവുമായി ആവേശകരമായ ഒരു വേനൽക്കാല കാമ്പെയ്‌ൻ ആരംഭിച്ചു.
വിനോദവും സമ്മാനങ്ങളും നൽകുന്നതിനൊപ്പം, തടസ്സമില്ലാത്ത യാത്രാ നടപടിക്രമങ്ങൾക്കായി നൂതനമായ നിരവധി സേവനങ്ങൾ നൽകിയും, യാത്രക്കാർക്ക് എസ്‌വിസ്മരണീയങ്ങളായ അനുഭവങ്ങൾ സമ്മാനിച്ചും ഈ മേഖലയിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി ഷാർജ എയർപോർട്ടിന്റെ പദവി ഉയർത്തുന്നതിലും വേണ്ടിഉള്ള നിദാന്ത പരിശ്രമങ്ങളുടെ ഭാഗം കൂടിയാണിത്.
2023 ഓഗസ്റ്റ് 22 വരെ നീണ്ടുനിൽക്കുന്ന കാമ്പെയ്‌നിൽ സമ്മാനങ്ങൾക്കൊപ്പം ഉല്ലാസ പൂർണമായ ഒരു യാത്രാനുഭവം എല്ലാ പ്രായത്തിലുമുള്ള യാത്രക്കാർക്കും, പ്രത്യേകിച്ച് കുട്ടികൾക്കും, നൽകുക എന്നതും, എയർപോർട്ടിലെ കാത്തിരിപ്പു സമയം ആസ്വാദ്യകരവും അവിസ്മരണീയവുമായ അനുഭവം ആക്കുക എന്നതുമാണ് കാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്.