GulfInternational

ഓഫറുകളുമായി ആമസോൺ പ്രൈം ഡേ തുടരുന്നു

Advertisement

എന്താണ് ആമസോൺ പ്രൈം ഡേ എന്നതായിരിക്കും ഇപ്പോൾ ഇതിനെക്കുറിച്ച് അറിയാത്ത വായനക്കാരുടെ ചിന്ത. കാലാ കാലങ്ങളായി വെക്കേഷൻ സമയങ്ങൾ പോലെയുള്ള കച്ചവടം താരതമ്യേന കുറവ് ഉള്ള സമയങ്ങളിൽ ഓൺലൈൻ ഭീമന്മാരായ ആമസോൺ ഏർപ്പെടുത്തുന്ന ഡിസ്‌കൗണ്ട് സെയിൽ സീസൺ ആണ് ആമസോൺ പ്രൈം ഡേ.

പ്രൈം ഡേ എന്നാണ് പറയുന്നത് എങ്കിലും ഒരാഴ്‌ചയോളം നീണ്ടു നിൽക്കുന്ന വ്യാപാര മാമാങ്കം ആണ് പ്രൈം ഡേ. ഇപ്പോഴത്തെ ഡേ തുടങ്ങിയത് ജൂലൈ 16 ന് ആണ്. ജൂലൈ 21 വരെ നീണ്ടു നിൽക്കുന്നതാണ് ഇത്.

6 ശതമാനം മുതൽ 80 ശതമാനം വരെ വിലക്കിഴിവ് ആണ് പ്രൈം ഡേ ഇപ്രാവശ്യം ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് വാച്ചുകൾ മുതൽ നിത്യോപയോഗ സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രിക്ക് സാധനങ്ങൾ, പാദരക്ഷകൾഎന്നിവയെല്ലാം ഓഫറിൽ ലഭിക്കുന്നു.

വസ്ത്രങ്ങൾക്ക് 80 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഏതാനും സാധനങ്ങളുടെ വിവരങ്ങൾ ഡിസ്‌കൗണ്ട് ശതമാനത്തിന്റെ അനുപാതത്തിൽ താഴെ കൊടുത്തിരിക്കുന്നു:

മൊബൈൽ ഫോൺ 6 ശതമാനം മുതൽ

അടുക്കള ഉപകരണങ്ങൾ 11 ശതമാനം മുതൽ

ഓട്ടോമൊബൈൽ അനുബന്ധ ഉപകരണങ്ങൾ 15 ശതമാനം മുതൽ

പ്രമുഖ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ 80 ശതമാനം വരെ

Advertisement

Related Articles

Back to top button
close