
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി പാസ്സ്‌പോര്‍ട്ട്, സാക്ഷ്യപത്രം, മറ്റ് കോൺസുലർ സേവനങ്ങൾക്കായി ആവശ്യമുള്ള രേഖകൾ നോക്കാനും ബുക്ക് ചെയ്യാനും ഒരു പ്രത്യേക ഓൺലൈൻ പോർട്ടൽ നയതന്ത്ര കാര്യാലയം ആരംഭിച്ചു. അബൂ ദാബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നീ ഓഫീസുകളിൽ താത്കാലികമായിട്ടാണ് ഈ സേവനങ്ങൾ നടപ്പാക്കിയിട്ടുള്ളത്.
കഴിഞ്ഞ ഞായറാഴ്ചയാണ് എംബസി പ്രസ്തുത ഇന്ത്യൻ പേസ്സ്‌പോർട്ട്, വിസ, സാക്ഷ്യപത്ര സേവനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റ് ബുക്കിംഗ് പോർട്ടൽ പ്രഖ്യാപിച്ചത്.
അപ്പോയിന്റ്മെന്റുകൾ book.passportindiauae.com വഴി ബുക്ക് ചെയ്യാം എന്ന് എംബസിയും കോൺസുലേറ്റും സംയുക്തമായി അറിയിച്ചു. പോർട്ടൽ വഴി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ആവശ്യക്കാർക്ക് മേൽപ്പറഞ്ഞ സേവനങ്ങൾക്കായി, വാക്ക് ഇൻ സൗകര്യമുൾപ്പടെ അൽഹിന്ദ് ടൂറ്സ് ആൻഡ് ട്രാവൽസ് മുഖേന ജൂലൈ 1-ന് ഒരു ഏകീകൃത പോർട്ടൽ വരുമെന്നു പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇപ്പോൾ അത് ഇന്ത്യയിൽ നിയമ നടപടികളാൽ കുടുങ്ങിയ നിലയിലാണ്.
ഏകദേശം 4.5 ദശലക്ഷം ഇന്ത്യൻ പ്രവാസികളാണ് ഇപ്പോൾ യുഎഇയിലുള്ളത് . ലോകമെമ്പാടുമുള്ള എംബസികളും കോൺസുലേറ്റുകളും താരതമ്യം ചെയ്യുമ്പോൾ യു എ ഇ യിലാണ് ഏറ്റവും കൂടുതൽ പാസ്‌പോർട്ട്, മറ്റു കോൺസുലാർ സേവനങ്ങൾ കൈകാര്യം ചെയ്യുന്നത്.
പ്രവേശന നിയമങ്ങളും, അന്വേഷണം നടത്താനുള്ള സൈറ്റുകളും
പുതിയ മാറ്റത്തിൽ, മുൻകൂട്ടി സമയം നിശ്ചയിച്ചിട്ടുള്ള അപേക്ഷകർക്ക് മാത്രം അവരുടെ നിശ്ചിത സമയത്തിനു 15 മിനിറ്റ് മുമ്പ് പ്രവേശനം അനുവദിക്കും. തിരക്കു ഒഴിവാക്കാൻ, മൈനർ ആയിട്ടുള്ള അപേക്ഷകർക്ക് മാത്രമാണ് മാതാപിതാക്കളെ കൂട്ടി സെന്ററിൽ പ്രവേശിക്കാൻ കഴിയുക.
അബുദാബിയിൽ, CPV (കൗൺസുലർ, പാസ്പോർട്ട്, വീസ) സേവനങ്ങൾക്ക് പ്രവേശനം എംബസിയുടെ അൽ സഫാരറ്റ് സ്ട്രീറ്റിൽ ഉള്ള പ്രധാന ഗേറ്റിലൂടെ ആകും എന്നറിയിക്കുന്നു.
ഡോക്യുമെന്റ് ഡെലിവറി സംബന്ധിച്ച സംശയ നിവാരണങ്ങൾക്കും, വിശദീകരണങ്ങൾക്കും, അബുദാബി എംബസിയുടെ, യൂണിറ്റ് നമ്പർ 101, 1-ആം നിലയിലെ, ഗാർഡിയൻ ടവർ (ടെക്‌നിപ് ബിൽഡിങ്), അൽ ഇഷിറാഹ് സ്ട്രീറ്റിൽ ഉള്ള കൺസുലർ വിഭാഗം ആകും കൈകാര്യം ചെയ്യുക.
ദുബായിയില്‍ പാസ്പോര്‍ട്ട് വീസാ സേവനങ്ങൾ ആവശ്യമുള്ള അപേക്ഷകര്‍ ഇന്ത്യൻ കോണ്‍സുലേറ്റ് ഗേറ്റ് നമ്പര്‍ 2 വഴി പ്രവേശിക്കണം. അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഗേറ്റ് നമ്പര്‍ 1 ഉപയോഗിക്കാം, ഇതില്‍ ഡോക്യുമെന്റ് ഡെലിവറി, മുമ്പ് സമര്‍പ്പിച്ച അപേക്ഷകളിലെ ചോദ്യങ്ങള്‍, തൊഴിലാളി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും ലഭ്യമാകും.
വോക്-ഇൻ സേവനങ്ങളുടെ സമയം കുറച്ചു:
നയതന്ത്ര കാര്യാലയങ്ങളിൽ ആരംഭിച്ച പരിമിതമായ വോക്-ഇൻ സേവനങ്ങളുടെ ദൈർഘ്യം കുറച്ചു. ഇത് ഇനി മുതൽ പരിമിതമായ രീതിയിൽ രാവിലെ 9 മണി മുതൽ 11 മണി വരെയായിരിക്കും. ജൂലൈ 2, 3 തീയതികളിൽ, വോക്-ഇൻ അപേക്ഷകൾ 12.30 വരെ സ്വീകരിച്ചിരുന്നു.
നവജാത ശിശുക്കളുടെ കാര്യങ്ങളിലും അത്യാവശ്യ കാര്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളിലും മുൻഗണന ലഭിക്കുമെങ്കിലും, നീണ്ട കാത്തിരിപ്പുകൾ ഒഴിവാക്കാൻ മുൻകൂറായി ആപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് തന്നെ ശ്രമിക്കണം എന്നറിയിക്കുന്നു.
സുഗമമായും കാര്യക്ഷമമായും സേവനം ലഭിക്കുന്നതിന് അപേക്ഷകർ വേണ്ടപ്പെട്ട ചില മാർഗരേഖകൾ പാലിക്കണമെന്ന് ആവശ്യപ്പെടുന്നു:
പൂര്ണ്ണമായും പൂരിപ്പിച്ച അപേക്ഷ ഫോമുകളും എല്ലാ രേഖകളും കരുതുക.
ഫോട്ടോകൾ, ഒപ്പുകൾ, രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് വായിച്ച്, പാസ്പോർട്ട് അപേക്ഷ ഫോം mportal.passportindia.gov.in/mission/ ൽ അപ്‌ലോഡ് ചെയ്യുക. ഒപ്പുകൾ അല്ലെങ്കിൽ വിരലടയാളങ്ങൾ വെളുത്ത പശ്ചാത്തലത്തിൽ ശരിയായി അപ്‌ലോഡ് ചെയ്തു എന്ന് ഉറപ്പാക്കുക.
ബന്ധപ്പെടാനുള്ള വിവരങ്ങൾ:
എംബസിയുടെയും കോൺസുലേറ്റിന്റെയും നിലവിലുള്ള ബന്ധപ്പെടാനുള്ള വിവരങ്ങളിൽ മാറ്റമില്ല:
ടോൾ-ഫ്രീ നമ്പർ: 800 46342 (800 INDIA) വാട്‌സ്ആപ്പ്: +971 54 309 0571 ഇമെയിൽ: pbsk.dubai@mea.gov.in



