Gulf

ഷാർജയിൽ അനധികൃത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ പിഴ

Advertisement

എമിറേറ്റിൽ ഉടനീളം നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഭാഗികമായി സഞ്ചാര യോഗ്യമായിരുന്ന റോഡുകൾ മികച്ചതാക്കുന്നത് ഉൾപ്പടെ ഉള്ള ബൃഹദ് പദ്ധതിയാണ് ഷാർജ ഗവൺമെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാവസായിക ഏരിയ മുതൽ യർമൂഖ് പോലെയുള്ള നഗരഹൃദയത്തിൽ ഉള്ള ജനസാന്ദ്രമായ സ്ഥലങ്ങളിൽ വരെ ഇതിന്റെ പ്രഭാവം കാണാം.

ഉപയോഗിക്കുന്നതും ഉപയോഗശൂന്യമായതുമായ വാഹനങ്ങൾ വളരെ അധികം മൺപ്രദേശങ്ങളിൽ പാർക്ക് ചെയ്തിരുന്നു. അവയെല്ലാം സമയബന്ധിതമായി എടുത്തു മാറ്റാൻ ഷാർജ മുനിസിപ്പാലിറ്റി കഴിഞ്ഞ മാസങ്ങളിൽ പ്രത്യേകം നോട്ടീസ് നൽകുകയുണ്ടായി. എടുത്തു മാറ്റാൻ സാധാരണ 24 മണിക്കൂർ സമയം ആണ് അനുവദിക്കാറ്. പ്രസ്തുത സമയത്തിനുള്ളിൽ എടുത്ത് മാറ്റിയില്ലെങ്കിൽ മുനിസിപ്പാലിറ്റി വാഹനം വന്ന് അവ എടുത്തുകൊണ്ടു പോകുകയും, പ്രത്യേക യാഡുകളിൽ സൂക്ഷിക്കുകയും ചെയ്യും. വാഹനം തിരികെ എടുക്കാൻ, പിന്നീട് ഉടമസ്ഥൻ, പ്രസ്തുത എടുത്തുമാറ്റലിന്റെ തുകയും, എത്ര ദിവസം കഴിഞ്ഞാണോ എടുക്കുന്നത് അത്രയും ദിവസത്തെ പിഴയും ഒടുക്കണം.

മേല്പറഞ്ഞത് പോലെ അനധികൃത പാർക്കിങ് മറ്റു വാഹന ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്നതും, വിവിധങ്ങളായ ആളില്ലാത്ത സമയത്തെ അപകടങ്ങൾ സ്ഥിരമാകുന്നതും മൂലം അനധികൃത പാർക്കിങ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം എന്ന് അധികൃതർ ആവശ്യപ്പെടുന്നു. ഇതോടൊപ്പം ഉള്ള തരത്തിൽ അറിയിപ്പുകൾ വാഹനങ്ങളിൽ പതിച്ചിട്ടുണ്ടോ എന്ന് ഇത്തരം പാർക്കിംഗ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക.

Advertisement

Related Articles

Back to top button