Gulf

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ കോൺസൽ സേവനം രണ്ട് ദിവസം

Advertisement

മധ്യവേനൽ അവധിയോടനുബന്ധിച്ച് യു എ ഇ യിലെ പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസ വാർത്തയുമായി ഷാർജ ഇന്ത്യൻ അസോസിയേഷനും ദുബായ് ഇന്ത്യൻ കോൺസുലേറ്റും.

ഈ വരുന്ന വാരാന്ത്യ ദിനങ്ങൾ രണ്ടിലും – അതായത് 4 ശനി, 5 ഞായർ 2026 ദിവസങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേരം 4:30 വരെ ദുബായ് കോൺസുലേറ്റ് ഉഗ്യോഗസ്ഥർ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ പ്രവാസികൾക്ക് വേണ്ടി പ്രേത്യേക ദിന സേവനങ്ങൾ നൽകുന്നതായിരിക്കും എന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ അറിയിച്ചു.

ഈ ദിവസങ്ങളിൽ നൽകുന്ന സാക്ഷ്യപ്പെടുത്തൽ രേഖകൾക്ക് (attestation services), മുൻഗണനാ ക്രമത്തിൽ ആയിരിക്കും സേവനം നൽകുക. സേവനം ആവശ്യമുള്ള ഇന്ത്യക്കാർ താഴെപ്പറയുന്ന രേഖകളുമായി അൽ മനക്കിലുള്ള ഷാർജ ഇന്ത്യൻ അസോസിയേഷനിൽ എത്തിച്ചേരേണ്ടതാണ്:

അറ്റസ്റ്റ് ചെയ്യാൻ വേണ്ട ഒറിജിനൽ രേഖകൾ
അവയുടെ വേണ്ടത്ര കോപ്പികൾ
സാധുതയുള്ള പാസ്സ്‌പോർട്ട്, എമിറേറ്റ്സ് ID എന്നിവ
ഇത് കൂടാതെ, ബന്ധപ്പെട്ട അനുബന്ധ രേഖകൾ ഉണ്ടെങ്കിൽ അവ
സാക്ഷ്യപ്പെടുത്തലിന് വേണ്ടിവരുന്ന തുക

അനാവശ്യ സമയ നഷ്ടം, ബുദ്ധിമുട്ടുകൾ എന്നിവ ഒഴിവാക്കാൻ വേണ്ടപ്പെട്ട എല്ലാ രേഖകളുമായി വേണം അപേക്ഷകർ എത്തിച്ചേരുവാൻ എന്ന് കോൺസൽ ജനറൽ ഓഫീസും , ഷാർജ ഇന്ത്യൻ അസോസിയേഷനും അറിയിക്കുന്നു.

പൊതുവായുള്ള സംശയ നിവൃത്തിക്കായി ഷാർജ ഇന്ത്യൻ അസോസിയേഷന്റെ 065610845 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Advertisement

Related Articles

Back to top button