Gulf

യാർമുക് മുഴുവൻ ഇനി പെയ്ഡ് പാർക്കിംഗ്

ഷാർജയിൽ മോട്ടോർ സൈക്കിൾ പാർക്കിംഗ് ഏരിയ

Advertisement

ഒക്ടോബർ 12 മുതൽ ഷാർജ അൽ യാർമുക് ഡിസ്ട്രിക്ട് മുഴുവൻ ഉള്ള ഫ്രീ പാർക്കിംഗ് ഏരിയാകൾ ഇല്ലാതാക്കി.  കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലയിൽ നടന്നുവരുന്ന നഗര വികസന പ്രക്രിയകളുടെയും, സൗന്ദര്യവൽക്കരണ പ്രക്രിയകളുടെയും പൂർത്തീകരണം കൂടി മനസ്സിലാക്കി തരുന്നതാണ് പാർക്കിംഗ് സംവിധാനത്തിലെ പുതിയ മാറ്റങ്ങൾ.

അനേകം “കച്ച” പാർക്കിങ്ങുകൾ ഉണ്ടായിരുന്ന പ്രദേശമാണ് അൽ യാർമുക് ഏരിയ.   എന്നാൽ ഇപ്പോൾ അവ എല്ലാം കോൺക്രീറ്റ് പാർക്കിംഗ് ഏരിയ ആക്കി മാറ്റിയിട്ടുണ്ട്.  ഇപ്പോൾ ഈ പ്രദേശത്ത് എല്ലാ ഉൾപ്രദേശ വഴികളും ടാറിട്ട റോഡുകൾ ആയി മാറിയിട്ടുണ്ട്. 

അൽ വഫ സെന്ററിന് മുൻപിൽ ഉണ്ടായിരുന്ന നൂറു കണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന രണ്ട് പ്ലോട്ടുകൾ ഒന്ന് മനോഹരമായ ഒരു പാർക്ക് ആക്കി മാറ്റി.  ഇതിൽ കുട്ടികൾക്ക് കളിക്കാനുള്ള ഒരു നെറ്റ് കെട്ടിയ ടർഫ് കൂടി സ്ഥാപിച്ചിട്ടുണ്ട്.  വൈകുന്നേരങ്ങളിലും കാലത്തും നടക്കാൻ പറ്റിയ രീതിയിൽ ഉൾ റോഡുകളും ക്രമീകരിച്ചിട്ടുണ്ട്.  മറ്റൊരു പ്ലോട്ട് നൂറുകണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന ഇന്റർലോക്ക് ഇഷ്ടിക പാകിയ പാർക്കിംഗ് ആക്കി മാറ്റിയിട്ടുമുണ്ട്.

മോട്ടോർ സൈക്കിളിന് പ്രേത്യേകം പാർക്കിംഗ്

പ്രധാനപ്പെട്ട ഭക്ഷണ ശാലയ്ക്ക് സമീപം മോട്ടോർ സൈക്കിളുകൾക്ക് മാത്രമായി പ്രേത്യേകം പാർക്കിങ്ങുകൾ കൂടി അൽ യാർമുക് ഏരിയയിൽ പ്രവർത്തനം ആരംഭിച്ചു.  മറ്റു വാഹനങ്ങൾ ഈ പാർക്കിങ് ദുരുപയോഗം ചെയ്‌താൽ കനത്ത പിഴ ആണ് ഈടാക്കുക.  പ്രാഥമിക വിവര പ്രകാരം 1000 ദിർഹം ആണിത്.  മോട്ടോർ സൈക്കിളുകൾക്കും കാറുകൾക്കും ഒരേ പാർക്കിംഗ് നിരക്ക് ആണ് ഷാർജയിൽ എല്ലായിടത്തും.  മോട്ടോർ സൈക്കിൾ പാർക്കിംഗ് ആണെന്ന് കാണിക്കുന്ന പ്രേത്യേക ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്

മുന്നറിയിപ്പ് നോട്ടീസുകൾ

മെയിൻ റോഡുകൾ ഒഴികെ ഇതുവരെ ഫ്രീ പാർക്കിംഗ് ആയിരുന്ന ഏരിയകളിൽ പാർക്ക് ചെയ്തിരുന്ന എല്ലാ വാഹനങ്ങളിലും മുനിസിപ്പാലിറ്റി അധികൃതർ പേയ്ഡ് പാർക്കിംഗ് ആകുന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകളും വാഹനങ്ങളിൽ നോട്ടീസും പതിപ്പിച്ചിരുന്നു.  ഇനി മുതൽ പാർക്കിംഗ് ഫീസ് ഈടാക്കും അല്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരും എന്ന് വ്യക്തമാക്കുന്നത് ആണ് മുന്നറിയിപ്പ് നോട്ടീസ്.

നാണയങ്ങൾ ഇട്ട് പാർക്ക് ചെയ്യാൻ കഴിയുന്ന മെഷീനുകൾ തുലോം കുറവായതിനാൽ, SMS വഴിയോ, മുനിസിപ്പാലിറ്റി ആപ്പ് വഴിയോ വേണം പാർക്കിംഗ് ഫീസ് നൽകുവാൻ.  മിക്ക താമസക്കാരും അവരവരുടെ വാഹനങ്ങൾക്ക് ഇതിനോടകം 1, 3, 6, 12 എന്നിങ്ങനെ മാസങ്ങൾക്കുള്ള പാർക്കിംഗ് ഫീസ് ഒരുമിച്ച് അടച്ചു കഴിഞ്ഞു. 

വ്യക്തികൾക്കുള്ള വാഹനങ്ങൾക്ക്:

1 മാസത്തേക്ക് Dh166 ,3 മാസത്തേക്ക് Dh500, 6 മാസത്തേക്ക് Dh900, 12 മാസത്തേക്ക് Dh1,700 എന്നിങ്ങനെയാണ് 2 ഏരിയകളിൽ പാർക്ക് ചെയ്യാനുള്ള ഫീസ്.

1 മാസത്തേക്ക് Dh 290 ,3 മാസത്തേക്ക് Dh 850, 6 മാസത്തേക്ക് Dh 1,400, 12 മാസത്തേക്ക് Dh 2,300 എന്നിങ്ങനെയാണ് എല്ലാ  ഏരിയകളിലും വ്യക്തികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഫീസ്.

വ്യക്തി ഇതര / വ്യാപാര സ്ഥാപനങ്ങൾക്ക്:

1 മാസത്തേക്ക് 390, 3 മാസത്തേക്ക് Dh 1,050, 6 മാസത്തേക്ക് Dh 1,100, 12 മാസത്തേക്ക് Dh2,100 എന്നിങ്ങനെയാണ് 2 ഏരിയകളിൽ പാർക്ക് ചെയ്യാനുള്ള ഫീസ്.

3 മാസത്തേക്ക് Dh 600, 6 മാസത്തേക്ക് Dh 1,750, 12 മാസത്തേക്ക് Dh2,850 എന്നിങ്ങനെയാണ് ഷാർജയിലെ എല്ലാ സ്ഥലങ്ങളിലും പാർക്ക് ചെയ്യാനുള്ള ഫീസ്.

Advertisement

Related Articles

Back to top button