യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അത്യുഷ്ണ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് – പ്രേത്യേകിച്ച് സമ്മർ സീസണിൽ. തണൽ ലഭിക്കാത്ത സ്ഥലങ്ങളിൽ ഉള്ള ജോലികൾക്ക് യു എ ഇ സർക്കാർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ അതായത് അതിവേനൽക്കാലത്ത് തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിരിക്കുകയാണ്.
എന്നാൽ ജപ്പാൻ പോലുള്ള സ്ഥലങ്ങളിൽ ഇത്തരം സ്ഥിതിയിൽ നിന്ന് തൊഴിലാളികൾക്ക് എയർകണ്ടീഷൻ ചെയ്ത ജാക്കറ്റുകൾ നൽകി സംരക്ഷിക്കുകയാണ്. ശക്തിയുള്ള രണ്ടു ഫാനുകൾ ഘടിപ്പിച്ചിട്ടുള്ള ഈ ജാക്കറ്റ് പല ഭാഗങ്ങളിലുള്ള വെന്റിലേഷൻ വഴി ശരീരത്തിലേക്ക് തണുത്ത കാറ്റ് എത്തിക്കുന്ന രീതിയാണ് ഇതിൽ. റീചാർജ് ചെയ്യാവുന്ന ഭാരം കുറഞ്ഞ ബാറ്ററി, വിവിധ സ്പീഡുകളിൽ നിയന്ത്രിക്കാവുന്നതുമായ ഫാൻ എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ.
ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ ഇത് ട്രെൻഡിങ് ആവുകയാണ്. ശരീരത്തിൽ ചൂട് തട്ടുന്നത് കുറയ്ക്കാൻ ഇത്തരം ജാക്കറ്റുകൾ ഒരു പരിധി വരെ പ്രയോജനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിരോധന സമയം കഴിഞ്ഞുള്ള സമയത്ത് ധരിക്കാൻ പറ്റിയ രീതിയിൽ ഉള്ള ജാക്കറ്റ് ആണ് ഇതോടൊപ്പം ഉള്ള ചിത്രങ്ങളിൽ കൊടുത്തിട്ടുള്ളത്.
ഓൺലൈൻ വഴി ഇത്തരം ജാക്കറ്റുകൾ ഇപ്പോൾ യു എ ഇ യിൽ ലഭ്യമാണ്. വാങ്ങാൻ താല്പര്യം ഉള്ളവർ ആവശ്യമുള്ള അളവിലും ഇഷ്ടപ്പെട്ട നിറത്തിലും ഉള്ളവ തിരഞ്ഞെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്.