National

Air India’s New Vista Logo Replaces ‘Maharaja’

Advertisement

എയർ ഇന്ത്യ മഹാരാജയെ മാറ്റി പുതിയ വിസ്റ്റ ലോഗോ അവതരിപ്പിച്ചു

ദി വിസ്റ്റ എന്ന പുതിയ നാമകരണം ചെയ്ത് എയർ ഇന്ത്യ അതിന്റെ പുതിയ ലോഗോ അവതരിപ്പിച്ചു. ഒരു തങ്ക ജനാലയിൽ കൂടി പുറത്തിറങ്ങി എയർലൈൻ അതിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ഭാവിയിലേക്ക് പറക്കുന്ന രീതിയിലാണ് പുതിയ വീഡിയോയിലൂടെ ലോഗോയെ എയർ ഇന്ത്യ പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതിയ ലോഗോയിൽ പർപ്പിൾ, കടും ചുവപ്പ്, സ്വർണ്ണം എന്നീ നിറങ്ങളും ചക്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപവും ഒക്കെ ചേർന്നതാണ്.

പുതിയ എയർ ഇന്ത്യ ധീരവും ആത്മവിശ്വാസം നിറഞ്ഞതും ഊർജസ്വലവുമാണ്, എന്നാൽ അത് ഇന്ത്യൻ അതിഥി സൽക്കാര പാരമ്പര്യലത്തിലൂന്നിയുള്ളതും, ആഴത്തിൽ വേരൂന്നിയ ആ സമ്പന്നമായ സേവന ചരിത്രത്തിന്റെ ഊഷ്മളതയെ മാനദണ്ഡമാക്കി അതിനെ ആഗോളവൽക്കരിക്കുന്നതും ആവും എയർ ഇന്ത്യ ഇനി – അതിന്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

ഇതോടെ മറഞ്ഞു പോയത് 1946 മുതൽ എയർ ഇന്ത്യയുടെ ലോഗോയുടെ ഭാഗമായിരുന്ന. അല്ലെങ്കിൽ മുഖം ആയിരുന്ന പട്ടു വസ്ത്രം അണിഞ്ഞു തലപ്പാവും വെച്ച് ചരിഞ്ഞു നിന്നിരുന്ന മഹാരാജ എന്ന മാസ്‌കോട്ട് ആണ്.

പഴയ മഹാരാജാ ലോഗോ

പുതിയ ലോഗോ 2023 ഡിസംബറിൽ എയർ ഇന്ത്യയുടെ ആദ്യത്തെ എയർബസ് എ350 എത്തുന്നതോടെ കണ്ടു തുടങ്ങും.

Advertisement

Related Articles

Back to top button
close