Tuesday, March 28, 2023
HomeNewsGulfMost Air India Express – Fly Dubai Flights To and From Dubai...

Most Air India Express – Fly Dubai Flights To and From Dubai Changes Schedule

News Link: Most Air India Express – Fly Dubai Flights To and From Dubai Changes Schedule – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

During the period from 9th May to 22nd June, most Air India Express and Fly Dubai flights to and from Dubai will have a change in their schedule.  During the period, one of the runways in the Dubai International Airport T-1 will have renovation and shut completely.

Some flights will opt for Sharjah International Airport, while most of them will operate from Dubai World Central Airport at Jebel Ali.

Fly Dubai Flights to the following destinations will operated from DWC:

Adis Ababa, Ahmedabad, Al Ula, Bahrain, Chattogram, Chennai, Delhi, Dammam, Dhaka, Doha, Faisalabad, Gassim, Hail, Hyderabad, Istanbul, Jeddah, Karachi, Kochi, Kolkata, Kozhikode, Kuwait, Lucknow, Madinah, Multan, Mumbai, Muscat, Najaf, Quetta, Riyadh, Salalah, Sialkot, Tabuk, Taif, and Yanbu

Flights to some destinations will operate from both T1 and DWC.  They are:

Alexandria, Entebbe, Kathmandu, Khartoum and Mashhad

Air India Express flights are also having a change in Airports instead of Terminal 1.  Changes affected to the following destinations:

Mangaluru, Kozhikode, Kochi, Thiruvananthapuram, Tiruchirappalli, Amritsar, Jaipur, and Lucknow

Air India Kozhikode flights will operate from Sharjah International Airport during the period.

Both airlines advised their passengers to check before the flying date about last-minute changes in schedule.

Air-India Express Changes Schedule

ദുബായിലേക്ക് ഉള്ള ഒട്ടു മിക്ക എയർ ഇന്ത്യ എക്‌സ്‌പ്രസ് – ഫ്ലൈ ദുബായ് വിമാന ഷെഡ്യൂളുകൾ മാറ്റുന്നു

മെയ് 9 മുതൽ ജൂൺ 22 വരെയുള്ള കാലയളവിൽ, മിക്ക എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഫ്‌ളൈ ദുബായ് വിമാനങ്ങളുടെയും ദുബായിലേക്കും തിരിച്ചുമുള്ള ഷെഡ്യൂളിൽ മാറ്റമുണ്ടാകും. ഈ കാലയളവിൽ, ദുബായ് ഇന്റർനാഷണൽ എയർപോർട്ട് T-1 ലെ റൺവേകളിലൊന്ന് നവീകരിക്കുകയും പൂർണ്ണമായും അടച്ചിടുകയും ചെയ്യുന്നതിനാലാണ് ഇത്.

ചില വിമാനങ്ങൾ ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാവും സർവീസ് നടത്തുക. കൂടുതൽ വിമാനങ്ങളും ജബൽ അലിയിലെ ദുബായ് വേൾഡ് സെൻട്രൽ എയർപോർട്ടിൽ നിന്നാണ് സർവീസ് നടത്തുക.

ഇനിപ്പറയുന്ന എയർപോർട്ടുകളിലേക്കുള്ള ഫ്ലൈ ദുബായ് ഫ്ലൈറ്റുകൾ DWC-യിൽ നിന്ന് പ്രവർത്തിക്കും:
ആദിസ് അബാബ
അഹമ്മദാബാദ്
അൽ ഉല
ബഹ്റൈൻ
ചാറ്റോഗ്രാം
ചെന്നൈ
ഡൽഹി
ദമ്മാം
ധാക്ക
ദോഹ
ഫൈസലാബാദ്
ഗാസിം
ഹൈൽ
ഹൈദരാബാദ്
ഇസ്താംബുൾ
ജിദ്ദ
കറാച്ചി
കൊച്ചി
കൊൽക്കത്ത
കോഴിക്കോട്
കുവൈറ്റ്
ലഖ്‌നൗ
മദീന
മുള്ടാൻ
മുംബൈ
മസ്‌കറ്റ്
നജാഫ്
ക്വറ്റ
റിയാദ്
സലാല
സിയാൽകോട്ട്
തബൂക്ക്
തായിഫ്
യാൻബു

ചില ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്ലൈറ്റുകൾ T1, DWC എന്നീ രണ്ട് എയർപോർട്ടുകളിൽ നിന്നും പ്രവർത്തിക്കും. അവ:

അലക്സാണ്ട്രിയ
എന്റ്റെബെ
കാഠ്മണ്ഡു
ഖാർത്തൂം
മഷ്ഹദ് –
എന്നിവയാണ്

എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്ലൈറ്റുകളും എയർപോർട്ടുകളിൽ മാറ്റം വരുത്തുന്നുണ്ട്. ദുബായ് ടെർമിനൽ 1-ന് പകരം ഇനിപ്പറയുന്ന സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങൾ DWC യിൽ നിന്നാവും:

മംഗളൂരു
കോഴിക്കോട്
കൊച്ചി
തിരുവനന്തപുരം
തിരുച്ചിറപ്പള്ളി
അമൃത്സർ
ജയ്പൂർ
ലഖ്‌നൗ

എന്നാൽ എയർ ഇന്ത്യ കോഴിക്കോട് വിമാനങ്ങൾ ഈ കാലയളവിൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും.

അവസാന നിമിഷങ്ങളിൽ മാറ്റങ്ങൾ വരാവുന്നതിനാൽ യാത്രാ തീയതിക്ക് മുമ്പ് തന്നെ എയർ ലൈനിനെ ബന്ധപ്പെട്ട് ഷെഡ്യൂൾ പരിശോധിക്കാൻ രണ്ട് എയർലൈനുകളുടെയും യാത്രക്കാരോട് അഭ്യർത്ഥിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close